കോഴിക്കോട് നടക്കുന്ന ലിറ്ററേച്ചര്‍ ഫെസ്റ്റിവലിലെ വിവാദ പ്രസംഗത്തില്‍ വിശദീകരണവുമായി എം.ടി വാസുദേവൻ നായര്‍ രംഗത്ത്. തന്റെ പ്രസംഗം മാദ്ധ്യമങ്ങള്‍ വിവാദമാക്കുന്നതില്‍ അര്‍ത്ഥമില്ലെന്നാണ് എം.ടി വാസുദേവൻ നായര്‍ ഒരു മാദ്ധ്യമത്തോട് പ്രതികരിച്ചത്.
തന്റെ വാക്കുകള്‍ സംസ്ഥാന സര്‍ക്കാരിനെയോ മുഖ്യമന്ത്രിയേയോ ഉദ്ദേശിച്ചല്ലെന്നും എം.ടി പറഞ്ഞു. റഷ്യയിലടക്കമുള്ള സാഹചര്യങ്ങള്‍ പരാമര്‍ശിച്ചതിന്റെ അര്‍ത്ഥം മലയാളം അറിയുന്നവര്‍ക്ക് മനസിലാകും. ഇതു സംബന്ധിച്ച വിവാദത്തിനും ചര്‍ച്ചയ്ക്കും താനും തന്റെ പ്രസംഗവും ഉത്തരവാദിയല്ലെന്നും എം.ടി പ്രതികരിച്ചു.
കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ ഉദ്ഘാടനവേദിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തിലായിരുന്നു മുഖ്യ പ്രഭാഷകനായ എം.ടിയുടെ വിമര്‍ശനം ഇ.എം.എസിനെപ്പോലൊരു നേതാവ് കാലത്തിന്റെ ആവശ്യമാണ്. തെറ്റുപറ്റിയാല്‍ തിരുത്താനും സമ്മതിക്കാനും കഴിയുന്നൊരു നേതാവ്. അതുകൊണ്ടാണ് ഇ.എം.എസ് മഹാനായ നേതാവായതെന്നും എം.ടി പറഞ്ഞു. അധികാരം എന്നാല്‍ ജനസേവനത്തിന് കിട്ടുന്ന മെച്ചപ്പെട്ട ഒരവസരമാണെന്ന സിദ്ധാന്തത്തെ നമ്മള്‍ കുഴിവെട്ടി മൂടിയെന്നും ഭരണാധികാരികള്‍ എറിഞ്ഞു കൊടുക്കുന്ന ഔദാര്യത്തുണ്ടുകളല്ല സ്വാതന്ത്ര്യം. തെറ്റു പറ്റിയാല്‍ അത് സമ്മതിക്കുന്ന പതിവ് ഒരു മഹാരഥനും ഇവിടെയില്ലെന്നും ആണ് എം.ടി. പറഞ്ഞത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്