തിരുവനന്തപുരം: മൊണാലിസ ഭോസ്‌ലേയുടെയും ഫർമാൻ ഖാന്‍റെയും വിവാഹ രേഖകൾ തേടി മധ്യപ്രദേശ് എസ് സി-എസ് ടി കമ്മിഷൻ തിരുവനന്തപുരത്ത്.
മൊണാലിസയുടെ പിതാവ് കമ്മീഷന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു തെളിവെടുപ്പ്. വിവാഹം നടന്ന തിരുവനന്തപുരം അരുമാനൂർ നൈനാർ ക്ഷേത്രത്തിൽ കഴിഞ്ഞ ദിവസം തെളിവെടുപ്പ് നടത്തി.
വ്യത്യസ്ത മതവിഭാഗമായതിനാൽ വിവാഹത്തിന് വീട്ടുകാർ തടസം നിന്നതോടെ കേരളത്തിൽ അഭയം തേടിയ കുംഭമേളയിലെ വൈറല്‍ സുന്ദരി മൊണാലിസ ഭോസ്‌ലെയും കാമുകന്‍ ഫര്‍മാന്‍ ഖാനും തമ്മിലുള്ള വിവാഹം അരുമാനൂര്‍ നൈനാര്‍ ക്ഷേത്രത്തില്‍ വച്ച് രാഷ്ട്രീയ-സാംസ്കാരിക രംഗത്തെ പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു നടന്നത്.
2026 മാർച്ചിൽ ഉത്തർപ്രദേശ് സ്വദേശിയായ ഫർമാൻ ഖാൻ എന്നയാൾ മകളെ തട്ടിക്കൊണ്ട് പോകുകയായിരുന്നു എന്നാണ് പിതാവിന്‍റെ പരാതി. മാർച്ച് 11ന് അരുമാനൂർ നൈനാർ ക്ഷേത്രത്തിലെ ശ്രീനാരായണ ഗുരുവിന്‍റെ പ്രതിഷ്ഠയ്‌ക്ക് മുന്നിലായിരുന്നു ഇവരുവരുടെയും വിവാഹം. വിവാഹം രജിസ്റ്റർ ചെയ്യാൻ രേഖയായി നൽകിയ ആധാർ കാർഡിന്‍റെ പകർപ്പുകൾ, വിവാഹം നടത്തണമെന്ന് ആവശ്യപ്പെട്ട് ഇരുവരും നൽകിയ അപേക്ഷ, ക്ഷേത്രം നൽകിയ വിവാഹ സർട്ടിഫിക്കറ്റ് എന്നിവ കമ്മിഷൻ പരിശോധിച്ചു.
സമൂഹമാധ്യമത്തിലൂടെ ആരംഭിച്ച പ്രണയത്തിന് വീട്ടുകാര്‍ തടസം നിന്നതോടെയാണ് ഇരുവരും തമ്പാനൂർ പൊലീസ് സ്റ്റേഷനിലെത്തി വിവാഹം നടത്തണമെന്ന് ആവശ്യപ്പെട്ടതോടെയായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ, മന്ത്രി വി.ശിവൻകുട്ടി, എ.എ റഹീം എംപി എന്നിവരുടെ സാന്നിധ്യത്തിൽ വിവാഹം നടന്നത്. മധ്യപ്രദേശിലെ ഇന്‍ഡോര്‍ സ്വദേശിനിയാണ് മൊണലിസ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
