പണി വരുന്നുണ്ട്..!! ബുള്ളറ്റിന്റെ ശബ്ദം കൂട്ടാന്‍ പുകക്കുഴലില്‍ സൂത്രപ്പണി ചെയ്യുന്നവരെ പൊക്കും

FEBRUARY 25, 2024, 9:31 AM

കൊച്ചി: ബുള്ളറ്റിന്റെ ശബ്ദം കൂട്ടാന്‍ പുകക്കുഴലില്‍ സൂത്രപ്പണി ചെയ്യുന്നവരെ പൊക്കാൻ മോട്ടോര്‍ വാഹനവകുപ്പ്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ നടത്തിയ പരിശോധനയില്‍ നിരവധി പേരാണ് വാഹനവകുപ്പിന്റെ പിടിയിലായത്.

7000 രൂപ പിഴ ചുമത്തിയ ശേഷം ഒരാഴ്ചയ്ക്കുള്ളില്‍ സൈലൻസറുകള്‍ മാറ്റി ആര്‍ടി ഓഫീസില്‍ വാഹനവുമായി ഹാജരാകാനും വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാര്‍ നിര്‍ദേശം നല്‍കി.

സാധാരണഗതിയില്‍ 92 ഡെസിബല്‍ വരെ ശബ്ദമേ ബൈക്കുകള്‍ക്കും ബുള്ളറ്റുകള്‍ക്കും പാടുള്ളൂ. എന്നാല്‍ ഇത്തരം ബുള്ളറ്റുകളില്‍ അതിന്റെ പത്തിരട്ടി ശബ്ദം ഉണ്ടാക്കുന്നുണ്ടെന്ന് അധികൃതര്‍ പറഞ്ഞു.

vachakam
vachakam
vachakam

മലിനീകരണ നിയന്ത്രണം സംബന്ധിച്ച്‌ ഭാരത് സ്റ്റേജ്-4 ചട്ടങ്ങളുടെ ലംഘനമാണ് പുകക്കുഴലിലെ മിക്ക കൂട്ടിച്ചേര്‍ക്കലുകളും. ശബ്ദം കൂട്ടാനായി പുകക്കുഴലിലെ കാറ്റലിറ്റിക് കണ്‍വെര്‍ട്ടര്‍ അഴിച്ചുമാറ്റുന്നത് ഗുരുതരമായ മലിനീകരണമാണുണ്ടാക്കുക.

മോട്ടോര്‍ വാഹനനിയമത്തിന്റെയും ഹൈക്കോടതി ഉത്തരവിന്റെയും അടിസ്ഥാനത്തില്‍ രജിസ്‌ട്രേഷന്‍ റദ്ദാക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കാനും വ്യവസ്ഥയുണ്ട്. 


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam