മോട്ടോർ വാഹന നിയമ ഭേദഗതി: ചർച്ചകൾക്ക് ശേഷം മാത്രം നടപ്പാക്കുമെന്ന് ഗണേഷ് കുമാർ

JANUARY 25, 2026, 2:09 AM

തിരുവനന്തപുരം: മോട്ടോർ വാഹന നിയമത്തിലെ കേന്ദ്ര സർക്കാരിന്റെ പുതിയ ഭേദഗതികൾ സംസ്ഥാനത്ത് നടപ്പാക്കുന്നതിന് മുൻപ് വിശദമായ ചർച്ചകൾ നടത്തുമെന്ന് വ്യക്തമാക്കി ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ. കേന്ദ്രത്തിൽ നിലവിലുള്ള നിയമങ്ങൾ കേരളത്തിൽ പ്രാബല്യത്തിൽ വരുത്തില്ലെന്നും, പൊതുജനങ്ങൾക്ക് അനാവശ്യ ബുദ്ധിമുട്ടുകൾ ഉണ്ടാകാത്ത രീതിയിലായിരിക്കും നിയമങ്ങൾ നടപ്പിലാക്കുകയെന്നും മന്ത്രി പറഞ്ഞു.

സാമൂഹിക മാധ്യമമായ ഫേസ്ബുക്കിലൂടെ പങ്കുവച്ച കുറിപ്പിലൂടെയാണ് മന്ത്രി തന്റെ നിലപാട് വ്യക്തമാക്കിയത്. ജനങ്ങളുടെ അഭിപ്രായങ്ങൾ പരിഗണിച്ചും ബന്ധപ്പെട്ടവരുമായി കൂടിയാലോചിച്ചും മാത്രമേ നിയമഭേദഗതികൾ നടപ്പാക്കൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണരൂപം:

vachakam
vachakam
vachakam

സംസ്ഥാന സർക്കാർ ഇക്കാര്യത്തിൽ ഒരു തീരുമാനവും ഇതുവരെ എടുത്തിട്ടില്ല. മോട്ടോർ വാഹന നിയമത്തിലെ കേന്ദ്ര ഭേദഗതികൾ കൂടിയാലോചനയ്ക്ക് ശേഷം മാത്രമേ സംസ്ഥാനത്ത് നടപ്പിലാക്കൂ.. സാധാരണക്കാർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കാത്ത രീതിയിൽ മാത്രമേ നിയമങ്ങൾ നടപ്പിലാക്കൂ..മോട്ടോർ വാഹന നിയമങ്ങൾ പലതും കർശനമാക്കിയാലേ സംസ്ഥാനത്തെ അപകടങ്ങൾ കുറയൂ എങ്കിലും കേന്ദ്ര നിയമങ്ങൾ പലതും അതേപടി സംസ്ഥാനത്ത് നടപ്പിലാക്കില്ലാ, അത്തരം കേന്ദ്ര മോട്ടോർ വാഹന ഭേദഗതികൾ എങ്ങനെ ലഘൂകരിക്കാം എന്നതിനെ കുറിച്ച് പഠിച്ചു, ചർച്ച ചെയ്തു മാത്രമേ നടപടി എടുക്കൂ...

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam