മലപ്പുറം: നിലമ്പൂരിൽ ഭർതൃമാതാവ് മരുമകളെ വെട്ടിക്കൊന്നതായി റിപ്പോർട്ട്. കുണ്ടുങ്ങൽ സ്വദേശിനിയായ റിജില (30) ആണ് മരിച്ചത്. ചായ ചോദിച്ചിട്ട് ലഭിക്കാത്തതാണ് പ്രകോപനത്തിന് കാരണമായതെന്നാണ് ലഭിക്കുന്ന വിവരം. ഭർതൃമാതാവായ ശാന്ത (70) പൊലീസ് കസ്റ്റഡിയിലാണ്.
ഇന്ന് രാവിലെ 6.30ഓടെയാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. മക്കളുടെ മുന്നിൽ വെച്ച് വിറക് വെട്ടാൻ ഉപയോഗിക്കുന്ന കത്തി ഉപയോഗിച്ചാണ് റിജിലയെ ശാന്ത ആക്രമിച്ചത്. വീട്ടിൽ മുൻപ് കുടുംബ പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്നും റിപ്പോർട്ടുകൾ ഉണ്ട്.
പലവട്ടം ചായ ചോദിച്ചെങ്കിലും ലഭിക്കാത്തതിനെ തുടർന്നാണ് തർക്കമുണ്ടായതെന്ന് ശാന്ത പൊലീസിനോട് പറഞ്ഞതായും വിവരം ലഭിക്കുന്നു. റിജിലയുടെ ശരീരത്തിൽ പലതവണ വെട്ടേറ്റു. കഴുത്തിൽ ഉണ്ടായ ഗുരുതരമായ പരിക്കാണ് മരണത്തിന് കാരണമായത്.
റിജിലയെ രക്ഷിക്കാൻ മക്കൾ ശ്രമിച്ചെങ്കിലും സാധിച്ചില്ല. സംഭവ സ്ഥലത്തുതന്നെ മരണം സംഭവിച്ചു. മൃതദേഹം ഇപ്പോൾ നിലമ്പൂർ ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. റിജിലയ്ക്ക് രണ്ട് പെൺമക്കളാണ് ഉള്ളത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
