തൃശൂർ: പഴയന്നൂർ പഞ്ചായത്തിൽ അടുക്കളയിലെ പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് തീ പടർന്ന് യുവതിക്കും കുഞ്ഞിനും പരിക്കേറ്റു.
ചെറുകര മേപ്പാടത്തു പറമ്പിൽ ഓട്ടോ തൊഴിലാളിയായ തെഞ്ചിരിയിൽ വീട്ടിൽ അരുൺകുമാറിൻ്റെ ഭാര്യ സന്ധ്യയ്ക്കും മകൾ അനുശ്രീക്കുമാണ് പരിക്കേറ്റത്.
അപകടത്തിൽ വലിയ ശബ്ദത്തോടെ അടുക്കളയിലെയും ഹാളിലെയും ജനൽ ചില്ലുകൾ പെട്ടിത്തെറിച്ചു.
വലിയ ശബ്ദം കേട്ട് പരിസര പ്രദേശങ്ങളിലുള്ളവർ ഓടിയെത്തി പരിക്കേറ്റവരെ ഉടൻ പഴയന്നൂർ കുടുംബാരോഗ്യ കേന്ദ്രത്തിലെത്തിച്ചെങ്കിലും വിദഗ്ധ ചികിത്സയ്ക്കായി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
