കണ്ണൂര്‍: ഗോവിന്ദച്ചാമി ജയിൽ ചാടിയ സംഭവത്തിൽ കൂടുതൽ ദൃശ്യങ്ങൾ പുറത്ത്. ജയിൽ ചാടിയ ശേഷം ഗോവിന്ദച്ചാമി രണ്ട് തവണ ജയിലിന് മുന്നിലെ റോഡിലൂടെ നടന്നുപോയെന്ന് ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്.
ദിശ തെറ്റി ആദ്യം പോയത് തളിപ്പറമ്പ് ഭാഗത്തേക്കാണ്. രാവിലെ ആറ് മണിയോടെ വീണ്ടും ജയിലിന് മുന്നിലൂടേയും നടന്നുപോകുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്.
ജയിലിലെ സുരക്ഷാസംവിധാനങ്ങളുടെ പോരായ്മയിലേക്കാണ് ദൃശ്യം വിരല്‍ചൂണ്ടുന്നത്. സിസിടിവി ദൃശ്യങ്ങള്‍ മോണിറ്റര്‍ ചെയ്യാനുള്ള ജീവനക്കാരന്‍ പോലും ജയിലില്‍ ഇല്ലായിരുന്നു എന്നാണ് വിവരം. ഗോവിന്ദച്ചാമി ജയില്‍ ചാടുന്ന സിസിടിവി ദൃശ്യങ്ങളില്‍ ജയിലില്‍ ഒരു ജീവനക്കാരനെ പോലും കാണാനില്ല.
ദുര്‍ബലമായ ജയിലിലാണ് ഗോവിന്ദച്ചാമിയെ പാര്‍പ്പിച്ചത്. തുരുമ്പുപിടിച്ച ദ്രവിച്ച കമ്പികള്‍ മാത്രമുള്ള സെല്ലാണ്. ഏതാണ്ട് 28 ദിവസത്തോളമെടുത്താണ് ഗോവിന്ദച്ചാമി സെല്ലിന്റെ അഴികള്‍ അറുത്തുമാറ്റിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
