വർക്കല ട്രെയിൻ അതിക്രമം: കേരള എക്സ്പ്രസിൽ ഒരു പൊലീസ് ഉദ്യോ​ഗസ്ഥൻ പോലും ഉണ്ടായിരുന്നില്ല

NOVEMBER 2, 2025, 11:12 PM

തിരുവനന്തപുരം: വർക്കല ട്രെയിൻ അതിക്രമത്തിൽ പെൺകുട്ടി യാത്ര ചെയ്തിരുന്ന കേരള എക്സ്പ്രസിൽ സുരക്ഷയ്ക്കായി ഒരു പൊലീസ് ഉദ്യോ​ഗസ്ഥൻ പോലും ഉണ്ടായിരുന്നില്ലെന്ന് കണ്ടെത്തൽ.

കേരള എക്സ്പ്രസിൽ ഇന്നലെ സംഭവം നടക്കുമ്പോൾ കേരള റെയിൽവേ പൊലീസിന്റെയോ ആർപിഎഫിന്റെയോ ഉദ്യോ​ഗസ്ഥർ ഉണ്ടായിരുന്നില്ല.

സാധാരണയായി ഓരോ ട്രെയിനിലും സുരക്ഷയ്ക്കായി മതിയായ പൊലീസ് ഉദ്യോ​ഗസ്ഥരെ വിന്യസിക്കാറുണ്ട്. എന്നാൽ, അത്രയും സുരക്ഷാ ഉദ്യോ​ഗസ്ഥരെ വിന്യസിക്കാനുള്ള അം​ഗബലം നിലവിൽ ഇല്ലാത്ത സാഹചര്യത്തിൽ ക്രൈം ഡാറ്റ നോക്കിയാണ് ട്രെയിനുകളിൽ പൊലീസുകാരെ സുരക്ഷക്കായിടുന്നത്. 

vachakam
vachakam
vachakam

അതേസമയം, ക്രൈം പാറ്റേൺ അനുസരിച്ചാണ് പൊലീസിനെ വിന്യസിക്കുന്നതെന്നാണ് ആർപിഎഫിന്റെ വിശദീകരണം. സാധാരണ കുറ്റകൃത്യങ്ങൾ നടക്കാത്ത ട്രെയിനിൽ പൊലീസുകാരെ വിന്യസിക്കാറില്ലെന്നും ആർപിഎഫ് അറിയിച്ചു.


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam