തിരുവനന്തപുരം: കഴക്കൂട്ടത്ത് യുവതിയെ പീഡിപ്പിച്ച ശേഷം പ്രതി ബെഞ്ചമിന്‍ തലസ്ഥാനത്ത് മണിക്കൂറുകളോളം തുടര്‍ന്നുവെന്ന വിവരം പുറത്ത്.
മഥുരയില്‍ നിന്ന് പിടികൂടിയപ്പോള്‍ പ്രതിക്കൊപ്പം ഒരു സ്ത്രീയുമുണ്ടായിരുന്നുവെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. അമ്പതോളം സിസിടിവികള്‍ പരിശോധിച്ച ശേഷമാണ് പ്രതിയെ തിരിച്ചറിഞ്ഞത്.
പീഡനത്തിന് ശേഷം ലോറിയില്‍ കിടന്നുറങ്ങിയ ശേഷമാണ് തിരികെപ്പോയതെന്ന് പ്രതി പൊലീസിന് മൊഴി നല്‍കി. രാവിലെ 10 മണിക്കും പ്രതി കടന്നുപോകുന്ന ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു.
പീഡനത്തിനിടെ യുവതിയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും ഇയാള്‍ സമ്മതിച്ചിട്ടുണ്ട്. സംഭവ സമയം മദ്യപിച്ചിരുന്നെന്നും ബെഞ്ചമിന്‍ പൊലീസിനോട് പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്