കോട്ടയം: കോട്ടയം കാഞ്ഞിരപ്പള്ളി കൂവപ്പള്ളിയിലെ ഷേര്‍ലി മാത്യുവിന്‍റെ കൊലപാതകത്തിൽ കൂടുതൽ വിവരങ്ങള്‍ പുറത്ത്. യുവതിയെ കോട്ടയം താഴത്തങ്ങാടി സ്വദേശി ജോബ് സക്കറിയ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. കൊലപാതകത്തിനുശേഷം ജോബ് തൂങ്ങി മരിക്കുകയായിരുന്നു.
അതേസമയം ഇരുവരും കുറെ കാലമായി ഒന്നിച്ചായിരുന്നു താമസം. ഇപ്പോൾ കൊലപാതകത്തിലെ കൂടുതൽ വിവരങ്ങൾ പുറത്തു വന്നിരിക്കുകയാണ്. ഷേര്‍ലിയും ജോബും തമ്മിൽ സാമ്പത്തിക ഇടപാടുകളുണ്ടായിരുന്നു. ഷേര്‍ലി ജോബിന്‍റെ കൈയ്യിൽ നിന്ന് പലതവണയായി പണം വാങ്ങിയിരുന്നു. പണമിടപാടിനെ ചൊല്ലി ഇരുവരും തമ്മിൽ തര്‍ക്കം നിലനിന്നിരുന്നു എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.
എന്നാൽ ഷേര്‍ളിക്ക് മറ്റൊരാളുമായി ബന്ധം ഉണ്ടായിരുന്നതും തര്‍ക്കത്തിന് കാരണമായെന്നും പൊലീസ് അന്വേഷണത്തിൽ വ്യക്തമാക്കുന്നുണ്ട്. ഇരുവരും താമസിച്ചിരുന്ന കൂവപ്പള്ളിയിലെ വീട്ടിൽ പൊലീസെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
