തോട്ടപ്പള്ളിയിലെ വയോധികയുടെ കൊലപാതക കേസിൽ കൂടുതൽ പ്രതികൾ 

AUGUST 23, 2025, 12:43 AM

 ആലപ്പുഴ: ആലപ്പുഴ തോട്ടപ്പള്ളി ഒറ്റപ്പനയിലെ വയോധികയുടെ കൊലപാതകത്തിൽ പ്രതി ഒരാളല്ല! സംഭവത്തിന് പിന്നിൽ കൂടുതൽ പ്രതികളുണ്ടെന്നാണ് പൊലീസ് പറയുന്നത്. 

 വയോധികയുടെ കൊലപാതകത്തിൽ കഴിഞ്ഞ ദിവസം പ്രതിയായ അബുബക്കറിനെ അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ അബൂബക്കർ മാത്രമല്ല, കേസിൽ കൂടുതൽ പ്രതികളുണ്ടെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്.

  സംഭവത്തിൽ മുൻ മോഷണ കേസ് പ്രതിയെയും ഭാര്യയെയും പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ ചോദ്യം ചെയ്തുവരികയാണ്. 

vachakam
vachakam
vachakam

  അബൂബക്കർ വീട്ടിൽ നിന്ന് മടങ്ങിയ ശേഷം ദമ്പതികൾ മോഷ്ടിക്കാൻ എത്തി. വൈദ്യുതി വിച്ഛേദിച്ചതും വീടിനകത്ത് മുളക് പൊടി വിതറിയതും ഇവരാണെന്നാണ് പുതിയ കണ്ടെത്തൽ. അബൂബക്കറിനെതിരെ ബലാത്സംഗകുറ്റം നിലനിൽക്കുമെന്നും കൊലപാതകം നടത്തിയത് അബൂബക്കർ ആണോ മോഷ്ടാക്കൾ ആണോ എന്ന് ഉറപ്പ് വരുത്തണമെന്നും പൊലിസ് അറിയിച്ചു.

 ഞായറാഴ്ച വൈകുന്നേരമാണ് ഒറ്റപ്പനയിൽ ഒറ്റയ്ക്ക് താമസിച്ചിരുന്ന സ്ത്രീയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. വീടിന്റെ പിൻവശത്തെ വാതിൽ ചവിട്ടിപ്പൊളിച്ച നിലയിലായിരുന്നു.  

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam