തിരുവനന്തപുരം: മാസപ്പടിക്കേസിൽ പണം വിദേശ അക്കൗണ്ടുകളിലേക്ക് കൈമാറിയിട്ടുണ്ടെന്ന സൂചനയുമായി ഇഡിക്ക് ബിജെപി നേതാവ് ഷോൺ ജോർജിന്റെ കത്ത്.
വിദേശ അക്കൗണ്ടുകളെ പറ്റിയും അന്വേഷണം വേണമെന്നും കത്തിൽ ആവശ്യപ്പെട്ടു. യുഎഇയിലെ അബുദാബി കൊമേഴ്സ്യൽ ബാങ്കിൽ എക്സാലോജിക് സൊല്യൂഷൻസ് എന്ന സ്ഥാപനത്തിന്റെ അക്കൗണ്ടിലേക്ക് സിഎംആർഎൽ ഇടപാടിലൂടെ കിട്ടിയ പണം മാറ്റിയിട്ടുണ്ടെന്ന് ഇഡിക്ക് നൽകിയ കത്തിൽ ഷോൺ ജോർജ് ആരോപിക്കുന്നു.
വീണ തയ്ക്കണ്ടി, സുനീഷ്. എം എന്നിവരാണ് ഈ അക്കൗണ്ട് ഓപ്പറേറ്റ് ചെയ്യുന്നതെന്നും എസ്എൻസി ലാവലിൻ പ്രൈസ് വാട്ടർ ഹൗസ് കൂപ്പേഴ്സ് ഇനി സ്ഥാപനങ്ങളിൽ നിന്ന് ഈ അക്കൗണ്ടിലേക്ക് വന്ന പണം അമേരിക്കയിലെ ചില അക്കൗണ്ടുകളിലേക്ക് മാറ്റിയിട്ടുണ്ടെന്നും ഇഡിക്ക് നൽകിയ കത്തിൽ ഷോൺ ജോർജ് ആരോപിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
