10 ലക്ഷം തന്നാൽ 20 ലക്ഷമായി മടക്കി തരാം:   യുവാക്കൾ അറസ്റ്റിൽ

MARCH 7, 2026, 7:38 PM

തിരുവനന്തപുരം: പണം ഇരട്ടിച്ചുതരാമെന്ന് വാ​ഗ്ദാനം ചെയ്ത്  10 ലക്ഷം രൂപ തട്ടിയെടുത്ത സംഘത്തെ കന്‍റോൺമെന്‍റ് പൊലീസ് പിടികൂടി.

ഉളിയാഴത്തുറ സ്വദേശിനിയായ സ്ത്രീയെയാണ് സംഘം തട്ടിപ്പിനിരയാക്കിയത്. ഇവരുടെ പരാതിയിൽ  നെയ്യാറ്റിൻകര പെരുങ്കടവിള സ്വദേശി സജീദ് (36), ഉഴമലയ്ക്കൽ കുളപ്പട സ്വദേശി ഷൈൻ മോഹൻ (37) എന്നിവരാണ് അറസ്റ്റിലായത്. 

കഴിഞ്ഞ ഡിസംബർ മാസത്തിലാണ് തട്ടിപ്പിനിരയായ സ്ത്രീ കന്‍റോൺമെന്‍റ് സ്റ്റേഷനിൽ പരാതി നൽകിയത്.അസിസ്റ്റന്‍റ് കമ്മീഷണർ അജയനാഥിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.

vachakam
vachakam
vachakam

പത്ത് ലക്ഷം രൂപ നൽകിയാൽ പകരം ഇരുപത് ലക്ഷം രൂപ നൽകാമെന്ന് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. 20 ലക്ഷം രൂപയുടെ നോട്ടുകളാണെന്ന് വ്യാജേന ലോട്ടറി ടിക്കറ്റുകൾ ബ്രൗൺ പേപ്പറിൽ പൊതിഞ്ഞ് ടേപ്പ് ഒട്ടിച്ചാണ് ഇവർ പരാതിക്കാരിക്ക് നൽകിയത്. 

പിടിയിലായ സജീദിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.രണ്ടാം പ്രതിയായ ഷൈനിനെതിരെയുള്ള മറ്റു നിയമനടപടികൾ സ്വീകരിച്ചുവരികയാണെന്നും പൊലീസ് അറിയിച്ചു.  

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam