കടുത്ത വേനൽച്ചൂട്; മലപ്പുറത്ത് ഓട്ടോ ഡ്രൈവർക്കു സൂര്യതാപമേറ്റു

APRIL 17, 2026, 1:44 AM

മലപ്പുറം: കടുത്ത വേനൽച്ചൂടിനിടെ മലപ്പുറത്ത് ഓട്ടോ ഡ്രൈവർക്കു സൂര്യതാപമേറ്റു. കൂരാട് സ്വദേശിയായ ജുനൈദിനാണ്  സൂര്യതാപമേറ്റത്.

ജുനൈദിന്റെ കഴുത്തിലും നെഞ്ചിലും പൊള്ളലേറ്റതായി ആണ് പുറത്തു വരുന്ന റിപ്പോർട്ട്. ശക്തമായ സൂര്യപ്രകാശത്തിൽ ജോലി ചെയ്തതിനെത്തുടർന്നാണ് അസ്വസ്ഥത അനുഭവപ്പെട്ടത് എന്നാണ് ലഭിക്കുന്ന വിവരം.

അതേസമയം ചൂട് ശക്തമായി തുടരുന്ന സാഹചര്യത്തിൽ പുറം ജോലികളിൽ ഏർപ്പെടുന്നവർ പ്രത്യേക ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് നിർദേശിച്ചു. മതിയായ വെള്ളം കുടിക്കുക, നേരിട്ടുള്ള സൂര്യപ്രകാശം ഒഴിവാക്കുക, സംരക്ഷണ വസ്ത്രങ്ങൾ ഉപയോഗിക്കുക എന്നിവ നിർബന്ധമാണെന്നും അധികൃതർ അറിയിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam