മകൾ വിസ്മയ ആദ്യമായി അഭിനയിക്കുന്ന തുടക്കം സിനിമയുടെ ലൊക്കേഷനിൽ എത്തി മോഹൻലാൽ. ഇതിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആണ്. സംവിധായകൻ ജൂഡ് ആന്റണി ജോസഫിനെയും നിർമാതാവ് ആന്റണി പെരുമ്പാവൂരിനെയും വീഡിയോയിൽ കാണാം.
അതേസമയം വീഡിയോ പുറത്തുവന്നതിന് പിന്നാലെ മോഹൻലാൽ ഗസ്റ്റ് റോളുണ്ടോ എന്നാണ് ആരാധകർ ചോദിക്കുന്നത്. നവംബർ പതിനേഴ് തിങ്കളാഴ്ച്ച കുട്ടിക്കാനത്ത് ആയിരുന്നു തുടക്കിത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചത്. ആശിർവ്വാദ് സിനിമാസിൻ്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ലോഞ്ചിംഗ് ഒക്ടോബർ മുപ്പതിന് കൊച്ചിയിൽ വച്ച് നടന്നിരുന്നു.
2018 എന്ന മെഗാഹിറ്റിനു ശേഷം ജൂഡ് ആൻ്റെണി ഒരുക്കുന്ന ചിത്രമെന്ന നിലയിലും വിസ്മയ മോഹൻലാലിന്റെ ആദ്യ ചിത്രമെന്ന നിലയിലും ആരാധകർ ഏറെയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
