കൊച്ചി: പെരുമ്പാവൂരില്‍ മോഷണാരോപണത്തെ തുടര്‍ന്ന് യുവാവിനെ ആള്‍ക്കൂട്ടം തല്ലിക്കൊന്ന സംഭവത്തില്‍ ആറു അതിഥി തൊഴിലാളികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. മരിച്ചയാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. ഇയാളും അതിഥി തൊഴിലാളിയാണെന്നാണ് ലഭിക്കുന്ന സൂചന.
ഇന്നലെ രാത്രിയായിരുന്നു സംഭവം. ആസം സ്വദേശികളാണ് കസ്റ്റഡിയിലായവരെന്ന് പൊലീസ് അറിയിച്ചു. പ്ലൈവുഡ് കമ്പനിയില്‍ ജോലിക്കെത്തുന്ന തൊഴിലാളികള്‍ പതിവായി അവരുടെ മൊബൈല്‍ ഫോണുകള്‍ ഒരു ബോക്‌സില്‍ സൂക്ഷിക്കാറുണ്ട്. ജോലി കഴിഞ്ഞ് തിരികെ വന്നപ്പോള്‍ രണ്ടുപേരുടെ മൊബൈല്‍ ഫോണുകള്‍ കാണാതായതായി കണ്ടെത്തി. ഇതിന് സമീപത്ത് സംശയാസ്പദമായ സാഹചര്യത്തില്‍ മറ്റൊരു യുവാവിനെ കണ്ടതോടെ, മോഷണം ആരോപിച്ച് ആറംഗ സംഘം ചേര്‍ന്ന് ക്രൂരമായി മര്‍ദിക്കുകയായിരുന്നു എന്നാണ് പോലീസ് പറയുന്നത്.
മര്‍ദനത്തില്‍ ഗുരുതരമായി പരിക്കേറ്റ യുവാവ് സംഭവസ്ഥലത്തുവച്ച് തന്നെ മരിച്ചു. പിന്നാലെ സംഘം തന്നെയാണ് പൊലീസിനെ വിവരം അറിയിച്ചത്. തുടര്‍ന്ന് ആറുപേരെയും പൊലീസ് കസ്റ്റഡിയിലെടുത്തു.
മരിച്ചയാളും അസം സ്വദേശിയായ അതിഥി തൊഴിലാളിയാണെന്നാണ് പ്രാഥമിക വിവരം. കാണാതായ മൊബൈല്‍ ഫോണുകള്‍ പിന്നീട് കമ്പനി പരിസരത്ത് നിന്നും കണ്ടെത്തിയതായും പൊലീസ് അറിയിച്ചു. കേസില്‍ കൂടുതല്‍ അന്വേഷണം പുരോഗമിക്കുകയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
