തിരുവനന്തപുരം: അരുവിക്കര മണ്ഡലത്തില്‍ മത്സരിക്കാനുള്ള താല്‍പര്യം നേതൃത്വത്തെ അറിയിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എം എം ഹസന്‍.
പാര്‍ട്ടി നിര്‍ദേശിച്ചാല്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് എം എം ഹസന്‍ പറഞ്ഞു. ഇനി മത്സരിക്കണ്ട എന്നാണ് പാര്‍ട്ടിയുടെ തീരുമാനമെങ്കില്‍ അതും അംഗീകരിക്കുമെന്നും എം എം ഹസന്‍ കൂട്ടിച്ചേര്‍ത്തു.
തിരുവനന്തപുരം ജില്ലയില്‍ യുഡിഎഫ് വലിയ മുന്നേറ്റമുണ്ടാക്കും. എന്നാല്‍ അരുവിക്കരയില്‍ ജി സ്റ്റീഫന്റെ വിജയസാധ്യതയെക്കുറിച്ച് പറയാനാവില്ല. കഴിഞ്ഞ തവണ മാത്രമാണ് സ്റ്റീഫന്‍ വിജയിച്ചത്.
വര്‍ഷങ്ങളോളം കോണ്‍ഗ്രസിന്റെ കയ്യിലുണ്ടായിരുന്ന മണ്ഡലമായിരുന്നെന്നും വോട്ട് എണ്ണുമ്പോള്‍ മാത്രമേ സാധ്യതകള്‍ പ്രവചിക്കാന്‍ കഴിയുകയുള്ളു എന്നും എം എം ഹസന്‍ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
