എം.കെ. മുനീർ ഭരണപരിഷ്കാര കമ്മീഷൻ ചെയർമാൻ ആയേക്കും

JULY 27, 2026, 1:02 AM

തിരുവനന്തപുരം: മുസ്ലീം ലീഗ് നേതാവ് എം.കെ. മുനീർ ഭരണപരിഷ്കാര കമ്മീഷൻ ചെയർമാൻ ആയേക്കും.

പ്രതിസന്ധി ഘട്ടത്തിൽ കോൺഗ്രസിനൊപ്പം കൂടെ നിന്ന പാർട്ടിയെന്ന എന്ന നിലയിൽ ഭരണപരിഷ്കാര കമ്മീഷൻ ചെയർമാൻ സ്ഥാനം നൽകുമെന്ന പ്രതീക്ഷയാണ് ലീഗിനുള്ളത്.

ജൂലായ് 30ന് ചേരുന്ന യുഡിഎഫ് നേതൃയോഗത്തിൽ മുസ്ലീം ലീഗ് ആവശ്യം ഉന്നയിക്കും. നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനെ ഏറ്റവും അധികം പിന്തുണച്ച ഘടകകക്ഷിയാണ് മുസ്ലീംലീഗ്. 

vachakam
vachakam
vachakam

എന്നാൽ മുതിർന്ന കോൺഗ്രസ് നേതാവ് വി.എം. സുധീരനായി ഒരു വിഭാഗം കോൺഗ്രസ് നേതാക്കളും പദവിയ്ക്കായി ആവശ്യം ഉന്നയിക്കുമെന്ന സൂചനയുണ്ട്.

അങ്ങനെ വന്നാൽ വി.എം. സുധീരന് മറ്റ് ചുമതലകളിലേക്ക് പരിഗണിക്കാനാണ് നേതൃത്വം ആലോചിക്കുന്നത്. പി.ജെ. ജോസഫ് മുന്നോക്ക സമുദായ ക്ഷേമ കോർപ്പറേഷൻ ചെയർമാനത്തേക്ക് എത്തുമെന്നും റിപ്പോർട്ടുകളുണ്ട്..  

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam