ഓപ്പറേഷൻ നുംഖോർ: പ്രതികരണവുമായി അമിത് ചക്കാലയ്ക്കൽ

SEPTEMBER 23, 2025, 11:51 PM

കൊച്ചി: ആഡംബര വാഹനങ്ങളുടെ നികുതി വെട്ടിപ്പ് കണ്ടെത്താനായി കസ്റ്റംസ് പ്രിവൻറീവ് വിഭാ​ഗം നടത്തുന്ന പരിശോധനകൾ സംബന്ധിച്ച വാർത്തകളിൽ പ്രതികരണവുമായി നടൻ അമിത് ചക്കാലയ്ക്കൽ. 

 തന്റെ പക്കൽ നിന്ന് 6 വണ്ടികൾ പിടിച്ചെടുത്തു എന്നത് തെറ്റാണെന്നും ഒരു കാർ മാത്രം ആണ് തന്റെ ഉടമസ്ഥതയിൽ ഉള്ളതെന്നും അമിത് പറയുന്നു.

“എൻറെ സ്വകാര്യ വാഹനമായി അഞ്ച് വർഷമായി ഉപയോ​ഗിച്ചുകൊണ്ടിരുന്ന വണ്ടിയാണ് ഉദ്യോ​ഗസ്ഥർ കൊണ്ടുപോയത്. ഇന്നലെ ഉദ്യോ​ഗസ്ഥർ വന്നപ്പോൾ രേഖകളൊക്കെ കൊടുത്തിരുന്നു. ആർടിഒ വന്ന് പരിശോധന നടത്തിയിരുന്നു. പോസിറ്റീവ് ആയാണ് ആർടിഒ റിപ്പോർട്ട് കൊടുത്തത്. കഴിഞ്ഞ ഒന്ന്, രണ്ട് വർഷത്തിനിടയിൽ ഭൂട്ടാനിൽ നിന്ന് വന്ന വണ്ടികളിൽ ഉൾപ്പെട്ടതാണോ എന്നാണ് അവർക്ക് അറിയേണ്ടിയിരുന്നത്. ഞാൻ നുണ പറയുന്നതല്ല എന്നത് അവർക്ക് പരിശോധിച്ച് ഉറപ്പിക്കണമായിരുന്നു”. വണ്ടി പത്തു ദിവസത്തിനുള്ളിൽ വിട്ടു നൽകും എന്ന് കസ്റ്റംസ് അറിയിച്ചുവെന്നും അമിത് ചക്കാലയ്ക്കൽ പറയുന്നു.

vachakam
vachakam
vachakam

“ആറ് വണ്ടികൾ എൻറേതാണെന്നാണ് ഇന്നലെ പല റിപ്പോർട്ടുകളിലും ഉണ്ടായിരുന്നത്. അത് തെറ്റാണ്. കൊണ്ടുപോയ ഏഴ് വണ്ടികളിൽ ഒരെണ്ണം മാത്രമേ എൻറേതുള്ളൂ.

ഞാൻ എൻറെ വാഹനങ്ങൾ പണിയുന്ന ​വർക്ക് ഷോപ്പിൽ എൻറെ ശുപാർശയിൽ സുഹൃത്തുക്കൾ കൊണ്ടുവന്ന വാഹനങ്ങൾ കൂടി ചേർത്തുള്ള കണക്കാണ് അത്. കൊണ്ടുപോയ വാഹനങ്ങളുടെ ഉടമകളെ അവർ വിവരം അറിയിച്ചിട്ടുണ്ട്. അതിന്റെയെല്ലാം ഉടമകൾക്ക് രേഖകൾ സഹിതം 10 ദിവസത്തിനുള്ളിൽ ഹാജരാകാൻ നിർദേശം നൽകിയിരിക്കുകയാണ്. അതിന് ഞാനുമായി ഒരു ബന്ധവുമില്ല”, അമിത് ചക്കാലയ്ക്കൽ മാധ്യമങ്ങളോട് പറഞ്ഞു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam