തിരുവനന്തപുരം: ദുരിതാശ്വാസ നിധി ദുർവിനിയോഗം ചെയ്ത മുഖ്യമന്ത്രിയേയും മന്ത്രിമാരെയും അയോഗ്യരാക്കണമെന്ന പരാതി ലോകയുക്തയുടെ ഫുൾ ബെഞ്ച് തള്ളിയതിനെതിരെ പരാതിക്കാരനായ ആർ.എസ്. ശശികുമാർ ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ചിൽ റിട്ട് ഹർജ്ജി ഫയൽ ചെയ്തു.
മുഖ്യമന്ത്രി ഉൾപ്പടെ പതിനേഴു മന്ത്രിമാരെയും ചീഫ് സെക്രട്ടറിയെയും എതിർ കക്ഷികളാക്കിയുള്ള ഹർജ്ജിയിൽ ലോകായുക്ത രജിസ്ട്രാറെയും എതിർ കക്ഷിയാക്കിയാണ് റിട്ട് ഹർജ്ജി ഫയൽ ചെയ്തിട്ടുള്ളത്.
ദുരിതാശ്വാസനിധിയുടെ വിനിയോഗം സംബന്ധിച്ച് ലോകായുക്തയിൽ ഫയൽ ചെയ്ത പരാതിക്ക് സാധുത(മെയിന്റനബിലലിറ്റി )ഉള്ളതായും ,നിധിയിൽ നിന്നും തുക അനുവദിക്കുന്നതിൽ മന്ത്രിസഭ ഗുരുതരമായ കൃത്യവിലോപം നടത്തിയിട്ടുണ്ടെങ്കിലും തുക അനുവദിച്ചതിൽ സ്വജനപക്ഷപാതം നടന്നതായി തെളിയിക്കാനാകാത്തതിനാൽ ഹർജ്ജി നിലനിൽക്കില്ലെന്നാണ് ലോകായുക്ത ജസ്റ്റിസ് സിറിയക്ജോസഫ് വിധിന്യായതിൽ വ്യക്തമാക്കിയതെങ്കിലും, ഹർജ്ജിക്ക് സാധുത (മെയിന്റനബിലിറ്റി) തന്നെ ഇല്ല എന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ഫുൾ ബെഞ്ചിലെ മറ്റ് രണ്ട് ഉപലോകയുക്തമാരായ ജസ്റ്റിസ് ഹാറൂൺ-ഉൽ റഷീദും,ജസ്റ്റിസ് ബാബു മാത്യു ജോസഫും ഹർജ്ജി തള്ളിയത്.
പരാതി ആദ്യം പരിഗണിച്ച മുൻ ലോകായുക്ത ജസ്റ്റിസ് പയസ് കുര്യാക്കോസിന്റെ അധ്യക്ഷതയിലുള്ള മൂന്ന് അംഗ ഫുൾ ബെഞ്ച് സാധുത ഉള്ളതായി കണ്ടെത്തിയ ഹർജ്ജി വീണ്ടും മൂന്ന് അംഗ ബെഞ്ചിന്റെ പരിഗണനയ്ക്കുവിട്ട് പരാതിയ്ക്ക് സാധുതയില്ലെന്ന് കണ്ടെത്തിയത്
നിയമ വ്യവസ്ഥിതിയോടുള്ള വെല്ലുവിളിയാണെന്നും, ഉപലോകയുക്തമാരായ രണ്ടുപേരും ഹർജ്ജിയിൽ പരാമർശിക്കപ്പെട്ടിട്ടുള്ള പരേതനായ MLA യുടെ ജീവചരിത്രപുസ്തകത്തിന്റെ പ്രകാശന ചടങ്ങിന് പങ്കെടുത്തതും, ഓർമ്മക്കുറിപ്പുകൾ എഴുതിയതും നീതിന്യാ യപീഠത്തിന്റെ സത്യസന്ധതയും വിശ്വാസ്യതയും നഷ്ടപ്പെടുത്തിയെന്നുംഈ സാഹചര്യത്തിൽ ലോകായുക്ത വിധി റദ്ദാക്കി പുനർ വിചാരണ നടത്തണമെന്ന് ആവശ്യപ്പെട്ടാണ് റിട്ട് ഹജ്ജി ഫയൽ ചെയ്തിട്ടുള്ളത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്