തിരുവനന്തപുരം: മുൻ ധാരണപ്രകാരം പുതിയ മന്ത്രിമാർ എത്തിയതോടെ ഔദ്യോഗിക വസതികളിലും ചില മാറ്റങ്ങൾ.
അസൗകര്യങ്ങൾ മൂലം ഔദ്യോഗിക വസതിയായ നിളയിൽ നിന്ന് ഇറങ്ങിയ മന്ത്രി വീണ ജോർജിന് തൈക്കാട് ഹൗസ് കിട്ടിയേക്കും.
മൻമോഹൻ ബംഗ്ലാവിലേക്ക് പുതിയ താമസക്കാരനായി മന്ത്രി സജി ചെറിയാനും എത്തും. ആന്റണി രാജു രാജി വച്ചൊഴിഞ്ഞ ശേഷം ചില അറ്റകുറ്റ പണികൾ പൂര്‍ത്തിയാക്കി ഔദ്യോഗിക വസതി കൈമാറും.
നിളയിലേക്ക് എത്തുന്നത് കടന്നപ്പള്ളി രാമചന്ദ്രനാണ്. കുടപ്പനക്കുന്നിലെ സ്വന്തം വീടുമതിയെന്നും സര്‍ക്കാര് വീട് വേണ്ടെന്നും ഗതാഗത മന്ത്രി കെബി ഗണേഷ് കുമാര്‍ മുഖ്യമന്ത്രിയെ അറിയിച്ചിരുന്നു.
അധികം വൈകാതെ ഉത്തരവുകൾ ഇറങ്ങും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്