കോന്നി : പത്തനംതിട്ടയിൽ എയ്ഡഡ് സ്കൂൾ അധ്യാപികയായ ഭാര്യക്ക് 14 വർഷമായി ശമ്പളം തടഞ്ഞുവെച്ചതിനെ തുടർന്ന് ഭർത്താവ് ജീവനൊടുക്കിയ സംഭവത്തിൽ സമഗ്രാന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. കഴിഞ്ഞ ദിവസമാണ് പത്തനംതിട്ട നാരായണൻമൂഴി സ്വദേശി ഷിജോ വി.ടിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
നടപടികൾക്ക് കാലതാമസം നേരിട്ടിട്ടുണ്ടെങ്കിൽ ഗുരുതരമായ വീഴ്ചയാണെന്ന് മന്ത്രി വി. ശിവൻകുട്ടി ഫേസ്ബുക്കിൽ കുറിച്ചു. പൊതുവിദ്യാഭ്യാസ ഡയറക്ടറോട് വൈകിട്ട് അഞ്ച് മണിക്ക് മുമ്പ് റിപ്പോർട്ട് സമർപ്പിക്കാൻ കർശന നിർദേശം നൽകിയിട്ടുണ്ടെന്നും, റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ ശക്തമായ നടപടികൾ ഉണ്ടാകുമെന്നും മന്ത്രി അറിയിച്ചു. മരിച്ചയാളുടെ പിതാവുമായി സംസാരിച്ചെന്നും മന്ത്രി അറിയിച്ചു.
എയ്ഡഡ് സ്കൂള്‍ അധ്യാപികയായ ഭാര്യക്ക് 14 വർഷമായി ശമ്പളം ലഭിച്ചിരുന്നില്ലെന്നും ഇതില്‍ മനംനോന്താണ് മകന്‍ ജീവനൊടുക്കിയതെന്നുമാണ് ഷിജോയുടെ പിതാവ് ത്യാഗരാജൻ പറയുന്നത്.
ഏറെക്കാലമായി മുടങ്ങിക്കിടന്ന ഷിജോയുടെ ഭാര്യയുടെ ശമ്പളം നൽകാൻ നടപടിയെടുക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍, ഡിഇഒ ഓഫീസിൽ നിന്നും തുടർനടപടി ഉണ്ടായില്ലെന്നാണ് ഷിജോയുടെ പിതാവ് ത്യാഗരാജൻ ആരോപിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
