അമ്മ സംഘടനയിലെ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ അമ്മയുടെ പുതിയ ടീമിന് വിജയാശംസകള്‍ അറിയിച്ച് മന്ത്രി സജി ചെറിയാന്‍ രംഗത്ത്. അമ്മയിലെ സ്ത്രീ ഭരണം മലയാള സിനിമയ്ക്ക് നല്ല കാലം കൊണ്ടുവരുമെന്നാണ് മന്ത്രി പ്രതികരിച്ചത്.
"അമ്മയുടെ ഭാരവാഹികളായി വനിതകള്‍ വരണമെന്ന് നേരത്തെ പറഞ്ഞതാണ്. സിനിമയെ സ്‌നേഹിക്കുന്നവര്‍ അനുകൂലമായ നിലപാട് സ്വീകരിച്ചു. കഴിവുള്ള കരുത്തുറ്റ സ്ത്രീയാണ് ശ്വേത മേനോന്‍. അവര്‍ക്ക് എല്ലാ വിധ ഭാവുകങ്ങളും. ശ്വേതക്ക് എതിരെ വളരെ മോശമായ നീക്കമുണ്ടായി.
എല്ലാ പിന്തുണയും നല്‍കിയിരുന്നു. ഭാരവാഹികളായി വനിതകള്‍ വരുമ്പോള്‍ സിനിമ രംഗത്ത് വനിതകള്‍ക്ക് അനുകൂലമായ സാഹചര്യമുണ്ടാകും. സ്ത്രീ ഭരണം മലയാള സിനിമയ്ക്ക് നല്ല കാലം കൊണ്ടുവരും. കുക്കു പരമേശ്വരന്‍ ജനറല്‍ സെക്രട്ടറിയായതില്‍ സന്തോഷം" എന്നും സജി ചെറിയാന്‍ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്