തൃശ്ശൂര്‍: നെഞ്ചുവേദനയെത്തുടര്‍ന്ന് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി റിപ്പോർട്ട്. തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ് മന്ത്രി എന്നാണ് പുറത്തു വരുന്ന വിവരം.
ശനിയാഴ്ച രജിസ്‌ട്രേഷന്‍ വകുപ്പുമായി ബന്ധപ്പെട്ട പരിപാടിക്കായി രാവിലെയാണ് തൃശ്ശൂരെത്തിയത്. രാവിലെ വന്ദേഭാരത് ട്രെയിനില്‍ തൃശ്ശൂരിലെത്തിയതിനു പിന്നാലെ ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. ശാരീരികാസ്വസ്ഥ്യം അനുഭവപ്പെട്ടതോടെ ജില്ലാ ആശുപത്രിയില്‍നിന്ന് ഡോക്ടറെ എത്തിച്ച് പരിശോധിക്കുകയായിരുന്നു.
തുടര്‍ന്ന് ഡോക്ടറുടെ നിര്‍ദേശപ്രകാരം ആണ് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്. ആരോഗ്യനില പരിശോധിച്ചുവരികയാണെന്നാണ് മെഡിക്കല്‍ കോളേജില്‍നിന്ന് ലഭിക്കുന്ന വിവരം. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
