തിരുവനന്തപുരം: സംസ്ഥാനത്തെ ലൈഫ് മിഷൻ ഭവന പദ്ധതി നിർത്തലാക്കാൻ സർക്കാർ തീരുമാനിച്ചിട്ടില്ലെന്ന് വ്യക്തമാക്കി കെ എം ഷാജി. പദ്ധതിയെ കുറിച്ച് പ്രചരിക്കുന്ന വാർത്തകൾ വാസ്തവവിരുദ്ധമാണെന്നും മന്ത്രി പ്രതികരിച്ചു.
ഒരു കാര്യവും പഠിക്കാതെയും പരിശോധിക്കാതെയും സർക്കാർ തീരുമാനമെടുക്കില്ലെന്നും, പഞ്ചായത്തുകൾക്ക് കൂടുതൽ അധികാരം കൈമാറാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ലൈഫ് മിഷൻ പദ്ധതി റദ്ദാക്കുമെന്നും പകരം പുതിയ പദ്ധതി കൊണ്ടുവരുമെന്നും വി.ഡി. സതീശൻ സർക്കാർ അധികാരത്തിലെത്തിയതിന് പിന്നാലെ വിവിധ റിപ്പോർട്ടുകൾ പ്രചരിച്ചിരുന്നു. യുഡിഎഫ് അധികാരത്തിലെത്തിയാൽ ലൈഫ് പദ്ധതി അവസാനിപ്പിക്കുമെന്ന് ചില കോൺഗ്രസ് നേതാക്കൾ മുൻപ് നടത്തിയ പ്രതികരണങ്ങളും ഇതിനിടെ വീണ്ടും ചര്‍ച്ചയായിരുന്നു.
എന്നാൽ പദ്ധതി പൂർണമായി നിർത്തലാക്കുന്ന കാര്യം സർക്കാർ പരിഗണിക്കുന്നില്ലെന്നതാണ് ഇപ്പോഴത്തെ ഔദ്യോഗിക വിശദീകരണം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
