തിരുവനന്തപുരം: അഴിമതി ആരോപണങ്ങള്‍ ഉയര്‍ന്നതിനെ തുടര്‍ന്ന് മിൽമ തിരുവനന്തപുരം മേഖല യൂണിയന്‍ പിരിച്ചുവിട്ടു.
ആരോപണങ്ങളില്‍ വിജിലന്‍സ് അന്വേഷണത്തിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. വിവിധ പരാതികളില്‍ അന്വേഷണം പുരോഗമിക്കുന്ന സാഹചര്യത്തിലാണ് ഈ അടിയന്തര നടപടിയെന്ന് ക്ഷീര വികസന വകുപ്പ് വ്യക്തമാക്കി.
നിലവില്‍ യൂണിയനില്‍ അഡ്മിനിസ്‌ട്രേറ്റീവ് ഭരണം ഏര്‍പ്പെടുത്തി. മില്‍മ ഡെപ്യൂട്ടി ഡയറക്ടര്‍ ഷിംല ഉണ്ണികൃഷ്ണനാണ് ചുമതല.
എല്‍ഡിഎഫ് ഭരണസമിതിക്ക് കീഴിലായിരുന്നു രുവനന്തപുരം മേഖല യൂണിയന്‍ പ്രവര്‍ത്തിച്ചിരുന്നത്. മില്‍മ ഡയറക്ടര്‍ ബോര്‍ഡ് തിരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് നില്‍ക്കെയാണ് സര്‍ക്കാരിന്റെ നടപടി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
