തിരുവനന്തപുരം: സംസ്ഥാനത്തെ മിൽമ പാലിൻ്റെ പുതുക്കിയ വില നാളെ മുതൽ പ്രാബല്യത്തിൽ വരും. ലിറ്ററിന് നാലു രൂപയാണ് വർധിക്കുക.
മുഖ്യമന്ത്രി വി.ഡി സതീശൻ്റെ അനുമതിയോടെ കഴിഞ്ഞ തവണ ചേർന്ന മിൽമ ഡയറക്ടർ ബോർഡ് യോഗമാണ് വിലവർധനയ്ക്ക് അംഗീകാരം നൽകിയത്.ക്ഷീര കർഷകന് 3 രൂപ 33 പൈസ ലഭിക്കുന്ന രീതിയിലാണ് പുതിയ വർധനവ്.
പുതുക്കിയ വർധനപ്രകാരമുള്ള തുകയിൽ 83.75 ശതമാനം വിഹിതവും ക്ഷീര കർഷകർക്ക് ലഭിക്കും. 6.25 ശതമാനം വീതം സൊസൈറ്റികൾക്കും ഡീലർമാർക്കും നൽകും. 2.5 ശതമാനം മിൽമയ്ക്കും 0.75 ശതമാനം ക്ഷേമനിധിയിലേക്ക് മാറ്റി വയ്ക്കും. 0.5 ശതമാനം പ്ലാസ്റ്റിക് നീക്കം ചെയ്യൽ പ്രക്രിയകൾക്കും നൽകാനാണ് തീരുമാനം.
അതേസമയം,മിൽമ പുറത്തിറക്കുന്ന തൈര്, മോര് അടക്കമുള്ള അനുബന്ധ ഉൽപ്പന്നങ്ങൾക്കും വില വർധിക്കും.വെണ്ണ, നെയ്യ് പോലെയുള്ള ഉത്പന്നങ്ങൾക്ക് ജനുവരിയിൽ വില വർധിപ്പിച്ചതിനാൽ പുതുക്കിയ നിരക്ക് ബാധകമാകില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
