കഴക്കൂട്ടം: ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി പോലീസ് അന്വേഷിച്ചെത്തിയതിനു പിന്നാലെ കാര്യവട്ടത്ത് അതിഥിത്തൊഴിലാളിയെ വാടകവീട്ടിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി.
അസം ഹോജായ് ആഷിൻസ്കർ ദഖിൻ സ്വദേശി അജ്മൽ അലി(27)യാണ് മരിച്ചത്. കാര്യവട്ടം മേനല്ലൂർ എം.കെ. ഹൗസിൽ വാടകയ്ക്ക് താമസിക്കുകയായിരുന്നു. ശനിയാഴ്ച രാത്രി പതിനൊന്നുമണിയോടെയാണ് ഇയാളെ കിടപ്പുമുറിയിൽ തൂങ്ങിയനിലയിൽ കണ്ടെത്തിയത്.
ലുലു മാളിന് സമീപത്തെ ലഹരിക്കച്ചവടവുമായി ബന്ധപ്പെട്ട സംശയത്തിൽ കഴിഞ്ഞദിവസം പേട്ട പോലീസ് സ്ഥലത്തെത്തി അജ്മൽ അലിയെ അന്വേഷിച്ചിരുന്നു.
പോലീസ് അന്വേഷിച്ചെത്തിയതിനുപിന്നാലെ വീട്ടുടമസ്ഥൻ അജ്മൽ അലിയോട് ഒഴിഞ്ഞുപോകാൻ ആവശ്യപ്പെടുകയും ചെയ്തതായി നാട്ടുകാർ പറയുന്നു.ഇതിലുണ്ടായ മനോവിഷമത്തെത്തുടർന്നാകാം ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
