ശംഖുംമുഖം: സ്വര്‍ണത്തിന് ഡ്യൂട്ടി തീരുവ അടയ്ക്കാന്‍ ആവശ്യപ്പെട്ട എയര്‍കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്ക് നേരെ സ്വര്‍ണാഭരണങ്ങള്‍ വലിച്ചെറിഞ്ഞ് മദ്ധ്യവയസ്‌ക. ഇന്നലെ രാവിലെ ദുബായില്‍ നിന്നും എമിറേറ്റ്‌സില്‍ തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയ കൊല്ലം സ്വദേശിയായ മദ്ധ്യവയസ്‌കയാണ് അതിക്രമം കാണിച്ചത്.
കസ്റ്റംസ് അധികൃതരെ ഞെട്ടിക്കുന്ന തരത്തില്‍ ആണ് ഇവർ ലഗേജുകളും ആഭരണങ്ങളും വലിച്ചെറിഞ്ഞ് വിമാത്താവളത്തിൽ നാടകീയ രംഗങ്ങള്‍ സൃഷ്ടിച്ചത്. ഇവരുടെ കൈവശമുണ്ടായിരുന്ന 120ഗ്രാം സ്വര്‍ണാഭരണത്തിന് 36ശതമാനം ഡ്യൂട്ടി അടയ്ക്കണമെന്നാവശ്യപ്പെട്ടതാണ് ഇവരെ പ്രകോപിപ്പിച്ചത് എന്നാണ് ലഭിക്കുന്ന വിവരം.
എന്നാൽ ഇത് താന്‍ ഉപയോഗിച്ചിരുന്ന സ്വര്‍ണമാണെന്നും നാട്ടില്‍ നിന്നും ബന്ധുക്കളുടെ അടുത്തേക്ക് പോയപ്പോള്‍ ഈ സ്വര്‍ണം അണിഞ്ഞാണ് പോയതെന്നും അതിനാല്‍ ഡ്യൂട്ടി അടയ്ക്കാന്‍ കഴിയില്ലെന്നുമായിരുന്നു ഇവർ പ്രതികരിച്ചത്. എന്നാല്‍ വിദേശത്ത് പോയപ്പോള്‍ സ്വര്‍ണമുള്ള കാര്യം കസ്റ്റംസിനെ ബോദ്ധ്യപ്പെടുത്തിയതിന് രേഖകള്‍ ഇല്ലാത്തതിനാല്‍ നികുതി അടയ്ക്കണമെന്ന് കസ്റ്റംസ് ആവശ്യപ്പെടുകയായിരുന്നു.
അതേസമയം ആറ് മാസത്തില്‍ കൂടുതല്‍ ഇവർ വിദേശത്ത് തങ്ങാത്തതിനാല്‍ സ്വര്‍ണത്തിന് 2 ലക്ഷത്തില്‍ കൂടുതല്‍ രൂപ നികുതിയാകുമെന്ന് കസ്റ്റംസ് വ്യക്തമാക്കി. ഇതോടെ ഇവര്‍ കസ്റ്റംസ് ജീവനക്കാരുമായി തര്‍ക്കിക്കുകയും ആഭരണങ്ങള്‍ വലിച്ചൂരി കസ്റ്റംസിന്റെ മുന്നിലേക്ക് എറിയുകയും ലഗേജുകളെടുക്കാന്‍ നില്‍ക്കാതെ ടെര്‍മിനലിന് പുറത്തേക്കിറങ്ങി പോവുകയുമായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. എയര്‍കസ്റ്റംസ് വിവരം സി.ഐ.എസ്.എഫിന് കൈമാറിയിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്