വേനൽ ചൂടിന് ആശ്വാസമായി കുളിർമഴ; സംസ്ഥാനത്ത് വരുന്ന അഞ്ച് ദിവസം മഴയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം 

MARCH 21, 2026, 6:36 AM

തിരുവനന്തപുരം: സംസ്ഥാനത്ത് വരുന്ന അഞ്ച് ദിവസം വരെ മഴ ലഭിക്കാനിടയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. നേരിയത് മുതൽ മിതമായ മഴയാകും വിവിധ ഭാഗങ്ങളിൽ ലഭിക്കുമെന്നാണ് പ്രവചനം.

ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിൽ ഗ്രീൻ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലും ഗ്രീൻ അലർട്ട് തുടരും.

vachakam
vachakam
vachakam

തിങ്കളാഴ്ച ആലപ്പുഴ, എറണാകുളം, തൃശൂർ ജില്ലകളിലും, ചൊവ്വാഴ്ച ആലപ്പുഴ, കോട്ടയം, തൃശൂർ, വയനാട്, കണ്ണൂർ ജില്ലകളിലും മുന്നറിയിപ്പുണ്ട്.

ബുധനാഴ്ച വയനാട്, കണ്ണൂർ ജില്ലകളിലാണ് ഗ്രീൻ അലർട്ട്.

കഴിഞ്ഞ ദിവസങ്ങളായി സംസ്ഥാനത്ത് ശക്തമായ ചൂടാണ് അനുഭവപ്പെട്ടത്. കൊല്ലം, കോട്ടയം, പാലക്കാട് ജില്ലകളിൽ 37 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയർന്നിരുന്നു. തിരുവനന്തപുരം ഉൾപ്പെടെ നിരവധി ജില്ലകളിൽ 36 ഡിഗ്രിവരെ ചൂട് രേഖപ്പെടുത്തിയിരുന്നു.

vachakam
vachakam
vachakam

ഈ സാഹചര്യത്തിലാണ് മഴ പ്രവചനം വരുന്നത്. ഇതോടെ ചൂടിന് നേരിയ ആശ്വാസം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ജനങ്ങൾ.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam