തിരുവനന്തപുരം: സ്ത്രീകൾക്ക് മാത്രം സൗജന്യ കെഎസ്ആർടിസി യാത്ര അനുവദിച്ചതിനെതിരെ മെൻസ് അസോസിയേഷൻ ഉയർത്തിയ പ്രതിഷേധത്തിന് തമാശ കലർത്തിയ മറുപടിയുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ. ‘പ്രിയദർശിനി’ സ്ത്രീ സൗജന്യ യാത്രാ പദ്ധതിയുടെ ഉദ്ഘാടന ചടങ്ങിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.
മെൻസ് അസോസിയേഷന്റെ പ്രതിഷേധം രസകരമാണെന്ന് പറഞ്ഞ മുഖ്യമന്ത്രി, താൻ പുരുഷവിരോധിയല്ലെന്നും വ്യക്തമാക്കി. “സ്ത്രീകളുടെ കൈയിൽ മിച്ചം വരുന്ന പണം വീട്ടിലെത്തും. എന്നാൽ പുരുഷന്മാരുടെ കൈയിലാണെങ്കിൽ കുറച്ച് പേർ മാത്രമേ അത് വീട്ടിൽ കൊടുക്കൂ. ബാക്കി എവിടേക്കാണ് പോകുന്നത്? ഒടുവിൽ സർക്കാരിന് തന്നെ കിട്ടും,” എന്ന് അദ്ദേഹം തമാശയായി പറഞ്ഞു.
സ്ത്രീകൾക്കായുള്ള സൗജന്യ യാത്രാ പദ്ധതി ഒരു ക്ഷേമപദ്ധതി മാത്രമല്ല, സ്ത്രീകളോടുള്ള സർക്കാരിന്റെ ആദരവിന്റെ പ്രതീകമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സ്ത്രീകളെ ബഹുമാനിക്കാനും അവരുടെ സാമൂഹിക-സാമ്പത്തിക പങ്ക് അംഗീകരിക്കാനും സമൂഹത്തോട് ആഹ്വാനം ചെയ്യുന്ന സന്ദേശം കൂടിയാണ് ‘പ്രിയദർശിനി’ പദ്ധതിയെന്നും അദ്ദേഹം പറഞ്ഞു.
സ്ത്രീകൾക്കും ട്രാൻസ്ജെൻഡർ വിഭാഗങ്ങൾക്കും സംസ്ഥാനത്തെ ഓർഡിനറി വിഭാഗം കെഎസ്ആർടിസി ബസുകളിൽ സൗജന്യ യാത്ര അനുവദിക്കുന്ന പദ്ധതിക്കെതിരെ ചില സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തിയ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
