തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വീണ്ടും ചികിത്സാ പിഴവ് ആരോപണം. ഭരതന്നൂർ സ്വദേശി വി. മധുവിനാണ് ചികിത്സാ പിഴവ് നേരിടേണ്ടി വന്നത്.
മാർച്ച് 21 നാണ് മരത്തിൽ നിന്ന് വീണ് മധു ചികിത്സ തേടുന്നത്. മെഡിക്കൽ കോളേജിൽ നിന്നും മുറിവിൽ 12 തുന്നലിട്ട് പാലോട് ആശുപത്രിയിലേക്ക് റഫർ ചെയ്യുകയായിരുന്നു. ഇതിന് ശേഷം മുറിവ് പഴുത്തതോടെ നെടുമങ്ങാട് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.
തുടർന്ന് നടത്തിയ എക്സറേ പരിശോധനയിലാണ് മുറിവിൽ മരകഷ്ണങ്ങൾ കണ്ടത്. പിന്നീട് ശസ്ത്രക്രിയ നടത്തി മരകഷ്ണം പുറത്തെടുക്കുകയായിരുന്നു. 5 സെൻ്റിമീറ്റർ നീളവും 5 സെൻ്റിമീറ്റർ വീതിയും വരുന്ന മരകഷ്ണങ്ങളാണ് പുറത്തെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും പരാതി നൽകാനൊരുങ്ങുകയാണ് കുടുംബം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
