മന്ത്രിയുടെ കഴുത്തിന് ക്ഷതം; ആരോഗ്യ മന്ത്രി വീണ ജോർജിന് സംഭവിച്ച പരിക്ക് ഗുരുതരമെന്ന് മെഡിക്കൽ ബോർഡ്

FEBRUARY 26, 2026, 12:55 AM

കണ്ണൂർ: ആരോഗ്യ മന്ത്രി വീണ ജോർജിന് സംഭവിച്ച പരിക്ക് ഗുരുതരമാണെന്ന് വിലയിരുത്തി മെഡിക്കൽ ബോർഡ്. മന്ത്രിയുടെ കഴുത്തിന് ക്ഷതമുണ്ടെന്നും ശക്തമായ വേദന അനുഭവപ്പെടുന്നതായും അധികൃതർ അറിയിച്ചു. നിലവിലെ സാഹചര്യത്തിൽ ഡിസ്ചാർജ് ചെയ്യാനാകില്ലെന്നും മെഡിക്കൽ ബോർഡ് വ്യക്തമാക്കി.

ന്യൂറോളജി, ന്യൂറോ സർജറി, കാർഡിയോളജി, മെഡിസിൻ, ഇഎൻടി വിഭാഗം മേധാവിമാർ ഉൾപ്പെടെ 11 അംഗങ്ങളടങ്ങിയ സംഘമാണ് മെഡിക്കൽ ബോർഡിൽ ഉള്ളത്. ആശുപത്രി സൂപ്രണ്ട്, ഡെപ്യൂട്ടി സൂപ്രണ്ട്, ആർഎംഒ എന്നിവരും യോഗത്തിൽ പങ്കെടുത്തു. വിശദമായ മെഡിക്കൽ ബുള്ളറ്റിൻ ഉച്ചയ്ക്ക് ഒരുമണിയോടെ പുറത്തിറക്കുമെന്നാണ് വിവരം.

അതേസമയം, മന്ത്രിക്കെതിരെ കരിങ്കൊടി കാട്ടിയതല്ലാതെ ആക്രമണം നടത്തിയിട്ടില്ലെന്ന നിലപാടിലാണ് കെഎസ്‌യു, യൂത്ത് കോൺഗ്രസ്, കോൺഗ്രസ് നേതൃത്വം. ആക്രമണ ദൃശ്യങ്ങൾ ഹാജരാക്കുന്നവർക്ക് പാരിതോഷികം നൽകാമെന്ന വെല്ലുവിളിയും സംഘടനകൾ ഉയർത്തിയിട്ടുണ്ട്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam