തിരുവനന്തപുരം: മാലിന്യം സംസ്കരിക്കേണ്ട കാര്യത്തിൽ പൗരബോധമില്ലാത്ത ജനതയാണ് ഈ നാട്ടിലുള്ളതെന്ന് മന്ത്രി എംബി രാജേഷ്. മാലിന്യം എറിയാൻ നമ്മൾ, വൃത്തിയാക്കൽ നിങ്ങളുടെ ഉത്തരവാദിത്വമെന്നാണ് ജനങ്ങളുടെ ധാരണ.
ഓണം വാരാഘോഷ സമാപന ആഘോഷത്തിൽ മാലിന്യ നിക്ഷേപത്തിന് കനകക്കുന്നിലും പരിസരത്തും എല്ലാ സൗകര്യവും ചെയ്തിരുന്നു.
എന്നാൽ, ഭൂരിഭാഗം ആളുകളും മാലിന്യം കണ്ടസ്ഥലത്ത് വലിച്ചെറിഞ്ഞു. താനുൾപ്പടെ ശുചീകരത്തിനിറങ്ങി.
ഒന്നു കാലുമാറ്റി തന്നതല്ലാതെ ഒരാളും കൂടിയില്ല. കുറേ പേർ ഫോട്ടോയെടുത്തുകൊണ്ടിരുന്നു.9.5 കോടി രൂപയാണ് ഇതേവരെ പിഴ ചുമത്തിയത്. ഇങ്ങനെ പോയാൽ ഈ തുക ഉയർത്തേണ്ടിവരുമെന്നും മന്ത്രി പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്