28 ദിവസം മുന്നിലുണ്ട്; സുഗതന്റെ സത്യപ്രതിജ്ഞക്കായി നിയമനടപടി തുടരുന്നതായി മേയർ വി വി രാജേഷ്

JUNE 24, 2026, 11:26 PM

തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിലെ ബിജെപി ഭരണത്തിന് യാതൊരു പ്രതിസന്ധിയുമില്ലെന്ന് മേയർ വി വി രാജേഷ്. ജയിലിൽ കഴിയുന്ന ബിജെപി കൗൺസിലർ ആർ. സുഗതന്റെ സത്യപ്രതിജ്ഞക്കായി പാർട്ടിയും സുഗതനും നിയമനടപടികൾ തുടരുകയാണെന്നും, ആശാനാഥിന് ഡെപ്യൂട്ടി മേയറായി ചുമതലയേൽക്കുന്നതിന് യാതൊരു തടസ്സവും ഇല്ലെന്നും മേയർ പറഞ്ഞു.

ജയിലിൽ കഴിയുന്ന സുഗതന്റെ സത്യപ്രതിജ്ഞക്കായി പാർട്ടിയും സുഗതനും നിയമകാര്യങ്ങൾ ചെയ്യുന്നുണ്ട്. 28 ദിവസം മുന്നിലുണ്ട്. 29-ാം തീയതി സുഗതൻ കൗൺസിൽ യോഗത്തിൽ പങ്കെടുക്കുമോ എന്നത് ഇപ്പോൾ പറയാനാകില്ല, എന്നാണ് വി വി രാജേഷ് വ്യക്തമാക്കിയത്.

പുനഃസത്യപ്രതിജ്ഞയുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടയിലും പ്രതിപക്ഷത്തെ ചടങ്ങിനെക്കുറിച്ച് അറിയിച്ചിരുന്നുവെന്ന് മേയർ പറഞ്ഞു. ഉദ്യോഗസ്ഥരെ പ്രത്യേകം കത്തയച്ച് അറിയിക്കണമെന്ന് ഹൈക്കോടതി ഉത്തരവിൽ പറയുന്നില്ല. പരാതിക്കാരനായ എസ് പി ദീപക്കിനെ പ്രത്യേകം അറിയിക്കേണ്ടതില്ലെന്നും അദ്ദേഹം പ്രതികരിച്ചു.

vachakam
vachakam
vachakam

പല ദൈവങ്ങളുടെ പേരിൽ നടത്തിയ സത്യപ്രതിജ്ഞ ഹൈക്കോടതി അസാധുവാക്കിയതിന് പിന്നാലെ, തിരുവനന്തപുരം കോർപ്പറേഷനിലെ 19 ബിജെപി കൗൺസിലർമാർ ഇന്നലെ വീണ്ടും സത്യപ്രതിജ്ഞ ചെയ്തിരുന്നു. മേയർ വി വി രാജേഷ് തന്നെയാണ് 19 പേർക്കും സത്യവാചകം ചൊല്ലിക്കൊടുത്തത്. എന്നാൽ സത്യപ്രതിജ്ഞാ ചടങ്ങിൽ പ്രതിപക്ഷം പങ്കെടുത്തില്ല.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam