തിരുവനന്തപുരം: പുതിയ അധ്യയന വർഷത്തിൽ വിദ്യാർത്ഥികൾക്ക് ആശംസകളുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.അറിവിൻ്റെ ആദ്യാക്ഷരങ്ങൾ സ്വായത്തമാക്കാൻ വിദ്യാലയങ്ങളിലേക്ക് പുതുതായി എത്തുന്ന കുഞ്ഞുങ്ങൾക്ക് ആശംസകൾ നേരുന്നുവെന്ന് പിണറായി വിജയൻ പറഞ്ഞു.
കഴിഞ്ഞ പത്തു വർഷത്തിനിടയിൽ കേരളത്തിലെ പൊതുവിദ്യാലയങ്ങൾ കരസ്ഥമാക്കിയ നേട്ടങ്ങൾ പുതിയ ഉയരങ്ങളിലേയ്ക്ക് കുതിക്കട്ടെ എന്ന് ആശംസിക്കുന്നു. ഓരോ വിദ്യാർത്ഥിക്കും ശോഭനമായ ഭാവി നേരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
കളിയും ചിരിയും മായാതെ പഠനം ഏറ്റവും മനോഹരമായി മുന്നോട്ടു കൊണ്ടുപോകാൻ അവർക്കു കഴിയുന്ന അന്തരീക്ഷം നമ്മുടെ വിദ്യാലയങ്ങളിൽ ഉറപ്പുവരുത്തണം.വിദ്യ നേടി മിടുക്കരാകുന്നതിനൊപ്പം മാനവികതയുടെ മഹത്യമുൾക്കൊള്ളുന്ന മനുഷ്യരായി വളരാനും ഓരോ വിദ്യാർത്ഥിക്കും സാധിക്കട്ടെയെന്ന് പിണറായി വിജയൻ കൂട്ടിച്ചേർത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
