തൃശൂർ: വിവാദമായ മറ്റത്തൂർ കൂട്ട കൂറുമാറ്റ വിഷയത്തിൽ കെപിസിസി നേതൃത്വത്തിന് ഭാഗീകമായി വഴങ്ങി കോൺഗ്രസ് വിമത വിഭാഗം. പാർട്ടി ചിഹ്നത്തിൽ മത്സരിച്ച് വിജയിച്ച വൈസ് പ്രസിഡന്റ് നൂർജഹാൻ നവാസ് രാജിവെയ്ക്കും.
എന്നാൽ ബിജെപി പിന്തുണയിൽ അധികാരത്തിലേറിയ പഞ്ചായത്ത് പ്രസിഡന്റ് ടെസി ജോസ് രാജിവക്കില്ലെന്ന് അറിയിച്ചതായും വിമത നേതാവ് ടി.എം. ചന്ദ്രൻ വാർത്ത സമ്മേളനത്തിൽ വ്യക്തമാക്കി.പ്രസിഡന്റ് ടെസി സ്വതന്ത്രയായി വിജയിച്ച വ്യക്തിയാണ്.
പ്രസിഡന്റ് സ്ഥാനം രാജി വയ്ക്കുന്നതിൽ പരിമിതിയുണ്ടെന്ന് ടി.എം. ചന്ദ്രൻ പറഞ്ഞു. സമവായ നീക്കം വിജയിക്കുന്നില്ലെങ്കിൽ പ്രസിഡന്റിനെതിരെ അവിശ്വാസം കൊണ്ടുവരുമെന്ന് നേരത്തെ കെപിസിസി വ്യക്തമാക്കിയിരുന്നു. എന്നാൽ അവിശ്വാസ പ്രമേയത്തെ പിന്തുണയ്ക്കുമോയെന്ന കാര്യവും ഇപ്പോൾ പറയാനാവില്ലെന്നും ടി.എം. ചന്ദ്രൻ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
