ഇടുക്കി: അടിമാലി ദേശീയപാതയില്‍ മണ്ണിടിച്ചില്‍. ഒരു വീട്ടിലെ രണ്ടുപേര്‍ കുടുങ്ങിക്കിടക്കുന്നതായി സംശയം. അപകടാവസ്ഥയിലുണ്ടായിരുന്ന വലിയ മണ്‍കൂനയാണ് താഴേക്ക് പതിച്ചത്. റോഡ് നിര്‍മാണവുമായി ബന്ധപ്പെട്ട സംരക്ഷണഭിത്തി അടക്കം ഇടിഞ്ഞുവീണാണ് അപകടം ഉണ്ടായത്. പൊലീസും ഫയര്‍ഫോഴ്‌സും സംഭവ സ്ഥലത്തേക്ക് എത്തി. പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.
സുരക്ഷ മുന്‍നിര്‍ത്തി അടിമാലി ഉന്നതിയില്‍ നിന്നും കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചിരുന്നു. ഉന്നതിക്ക് മുകള്‍ഭാഗത്തായി വലിയ വിള്ളല്‍ രൂപപ്പെട്ടതിനെ തുടര്‍ന്നാണ് ഈ സുരക്ഷാ ക്രമീകരണം. നേരത്തെയും മണ്ണിടിച്ചില്‍ ഉണ്ടായതിനെ തുടര്‍ന്ന് ആ വഴിയുള്ള ഗതാഗതം നിരോധിച്ചിരുന്നു. മണ്ണിടിച്ചിലിനെ തുടര്‍ന്ന് 22 കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചിരുന്നുവെങ്കിലും ഒരു കുടുംബം അവിടെനിന്നും മാറാന്‍ തയ്യാറായിരുന്നില്ല. ആ കുടുംബത്തിലുള്ള രണ്ടുപേരാണ് മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നതെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
