തിരുവനന്തപുരം: മീനാങ്കലിൽ സിപിഐയിൽ കൂട്ടരാജി. സംഘടനാ വിരുദ്ധ പ്രവർത്തനം ചൂണ്ടിക്കാട്ടി മുൻ ജില്ലാ കൗൺസിൽ അംഗം മീനാങ്കൽ കുമാറിനെ പുറത്താക്കിയതിൽ പ്രതിഷേധിച്ചാണ് കൂട്ടരാജി. നൂറിലധികം പേർ പാർട്ടിയിൽനിന്ന് രാജിവച്ചു.
ഉൾപ്പാർട്ടി പ്രശ്നങ്ങൾ കാരണം ഇന്നലെ കൊല്ലം കടയ്ക്കലിലെ സിപിഐയിലും നിരവധി പേർ പാർട്ടി വിട്ടിരുന്നു. മന്ത്രി ജെ.ചിഞ്ചുറാണിയുടെ ചടയമംഗലം നിയോജക മണ്ഡലത്തിലാണ് കൂട്ടരാജി. 10 മണ്ഡലം കമ്മിറ്റി അംഗങ്ങൾ, 45 ലോക്കൽ കമ്മിറ്റി അംഗങ്ങൾ, 48 ബ്രാഞ്ച് സെക്രട്ടറിമാർ, 9 ബ്ലോക്ക് -ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ എന്നിവരാണ് രാജിവെച്ചത്.
ആലപ്പുഴയിൽ നടന്ന സംസ്ഥാന സമ്മേളനത്തിലാണ് സംസ്ഥാന കൗൺസിൽ അംഗമായ മീനാങ്കൽ കുമാറിനെ ഇനിയും കൗൺസിലിൽ ഉൾപ്പെടുത്തേണ്ടതില്ലെന്ന തീരുമാനമെടുക്കുന്നത്.
അന്ന് മുതൽ പാർട്ടിയുമായി ഇടഞ്ഞുനിൽക്കുന്ന മീനാങ്കൽ കുമാറിനെ പാർട്ടിവിരുദ്ധ പ്രവർത്തനം ആരോപിച്ചുകൊണ്ടാണ് ഇയാളെ പാർട്ടിയിൽ നിന്ന് പുറത്താക്കാനുള്ള തീരുമാനം സംസ്ഥാന നേതൃത്വം എടുത്തത്. ഇതിൽ പ്രതിഷേധിച്ചുകൊണ്ടാണ് മീനാങ്കൽ ബ്രാഞ്ചിൽ നിന്ന് നൂറിലധികം പേർ രാജി വെച്ചത്.
പാർട്ടി വിട്ടവർ സിപിഎമ്മിൽ ചേരാൻ സാധ്യതയുണ്ടെന്നാണ് വിവരം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്