കൊച്ചി: ജീവനക്കാരെ കൂട്ടപ്പിരിച്ചുവിടൽ നടത്തിയ കോറോ ഹെൽത്ത് ഓഫീസ് ഇന്നും തുറന്നില്ല.ഹാജർ രേഖപ്പെടുത്തുന്നുവെന്ന് ലേബർ കമ്മീഷണർ അറിയിച്ചു. വെളളിയാഴ്ച വരെ ഈ രീതി തുടരും.ഓഫീസ് തുറന്നില്ലെങ്കിലും ഹാജർ രേഖപ്പെടുത്തുമെന്ന് തൊഴിൽ വകുപ്പ് വ്യക്തമാക്കി.
കൊറോ ഹെൽത്ത് കോഴിക്കോട് ഓഫീസിലും ജീവനക്കാർ എത്തി. ഓഫീസിന് പുറത്ത് കാത്ത് നിൽക്കുകയാണ് ചെയ്തത്. ലേബർ ഓഫീസറുമായി നടന്ന ചർച്ചയിൽ പത്താം തീയതിവരെ ഈ രീതി തുടരാൻ ആയിരുന്നു നിർദേശം. തൊഴിൽ വകുപ്പ് നൽകിയ അറ്റൻഡൻസ് രേഖയിൽ ഒപ്പിട്ട് ജീവനക്കാർ പിരിയുകയായിരുന്നു.
അതേസമയം, പത്താം തീയതി വരെ ഈ രീതി തുടരുമെന്ന ധാരണ കമ്പനി ലംഘിച്ചതായി നോർത്ത് എംഎൽഎ ജയന്ത് ആരോപിച്ചു.ആരുടേയും ജോലി പോകാതിരിക്കാൻ ആണ് സർക്കാർ മുൻഗണന നൽകുന്നത്. കമ്പനിയെ വീണ്ടും ചർച്ചയിലേക്ക് കൊണ്ടുവരുമെന്നും സർക്കാർ തലത്തിൽ ചർച്ച നടത്തുന്നുണ്ടെന്നും എംഎൽഎ അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
