കൊച്ചി: മാസപ്പടി കേസില്‍ വീണ വീണ്ടും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് (ഇഡി) മുന്നില്‍ ഹാജരായി. ജൂണ്‍ 29-ന് ഹാജരാകാനാണ് ഇഡി ആവശ്യപ്പെട്ടിരുന്നതെന്നാണ് വിവരം, എന്നാല്‍ അതിന് മുമ്പ് ഇന്ന് തന്നെ വീണ ഇഡി ഓഫീസിലെത്തി ഹാജരാകുകയായിരുന്നു.
സി.എം.ആര്‍.എല്‍–എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായാണ് വീണയെ വീണ്ടും ചോദ്യം ചെയ്യുന്നത്. നേരത്തെ കേസില്‍ ഒമ്പത് മണിക്കൂറിലേറെ നീണ്ട ചോദ്യം ചെയ്യലിന് വീണ ഹാജരായിരുന്നതും, സാമ്പത്തിക ഇടപാടുകള്‍, ബാങ്ക് അക്കൗണ്ടുകള്‍, ലഭിച്ച പണത്തിന്റെ വിനിയോഗം എന്നിവയുമായി ബന്ധപ്പെട്ട നിരവധി ചോദ്യങ്ങള്‍ ഇഡി ഉയര്‍ത്തിയിരുന്നതുമാണ്.
കൊച്ചിയിലെ ഓഫീസിലാണ് വീണ എത്തിയത്. അല്‍പ സമയത്തിനകം ചോദ്യം ചെയ്യല്‍ ആരംഭിക്കും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
