മാസപ്പടി കേസ്: അഴിമതി തെളിഞ്ഞതായി മാത്യു കുഴൽനാടൻ; ഇഡി അന്വേഷണത്തിന് വഴിതുറന്നതായി പ്രതികരണം

JUNE 5, 2026, 1:32 AM

കൊച്ചി: സിഎംആർഎൽ മാസപ്പടി കേസിന് പിന്നിൽ വലിയ അഴിമതിയാണ് നടന്നതെന്നും അത് കോടതിക്ക് ബോധ്യപ്പെട്ടിട്ടുണ്ടെന്നും വ്യക്തമാക്കി എംഎൽഎ മാത്യു കുഴൽനാടൻ. കേസിൽ വിജിലൻസ് അല്ലെങ്കിൽ സിബിഐ അന്വേഷണം വന്നാൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രതിയാകുമെന്നുമാണ് അദ്ദേഹം പ്രതികരിച്ചത്. മുൻപ് വിജിലൻസിന് കാര്യങ്ങൾ വ്യക്തമായി ബോധ്യപ്പെടുത്താൻ സാധിച്ചിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

മാസപ്പടി കേസിൽ ഇഡി അന്വേഷണം തുടരാമെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് നൽകിയ വിധിക്ക് പിന്നാലെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. സിഎംആർഎൽ എംഡി ശശിധരൻ കർത്ത ഉൾപ്പെടെയുള്ളവർ സമർപ്പിച്ച അപ്പീൽ ഹർജി ഹൈക്കോടതി തള്ളിയതോടെ ഇഡി അന്വേഷണത്തിന് കൂടുതൽ വഴിയൊരുങ്ങിയിരിക്കുകയാണ്.

ഇഡി അന്വേഷണം തടയണമെന്ന സിഎംആർഎല്ലിന്റെ ആവശ്യം നേരത്തെ സിംഗിൾ ബെഞ്ചും പിന്നീട് ഡിവിഷൻ ബെഞ്ചും നിരസിച്ചിരുന്നു. “ഇസിഐആർ” രജിസ്റ്റർ ചെയ്യാതെ അന്വേഷണം നടത്താൻ കഴിയില്ലെന്ന വാദവും കോടതി അംഗീകരിച്ചില്ല. കേന്ദ്ര ഏജൻസിയുടെ അന്വേഷണം മൗലികാവകാശ ലംഘനമാണെന്ന സിഎംആർഎല്ലിന്റെ വാദവും നിലനിൽക്കുന്നതല്ലെന്ന് കോടതി വ്യക്തമാക്കി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam