കൊച്ചി: നവമാധ്യമങ്ങളിലൂടെ കുടുംബഐക്യത്തെക്കുറിച്ച് സംസാരിച്ച് ഏറെ ശ്രദ്ധനേടിയ ദമ്പതികളാണ് ചാലക്കുടി ഫിലോകാലിയ ഫൗണ്ടേഷൻ നടത്തിപ്പുകാരായ മാരിയോ ജോസഫും, ഭാര്യ ജീജി മാരിയോയും. ഈ ദമ്പതികളാണ് ഇപ്പോൾ സോഷ്യൽമീഡിയയിലെ സംസാര വിഷയം.
ദാമ്പത്യ ബന്ധങ്ങളെക്കുറിച്ചുള്ള തങ്ങളുടെ പ്രസംഗങ്ങളിലൂടെയും വിഡിയോകളിലൂടെയും സമൂഹമാധ്യമങ്ങളിൽ ഏറെ ശ്രദ്ധേയരായവരാണ് മാരിയോയും ജീജിയും..
മ്പതികള്‍ തമ്മിലടിച്ചു പിരിഞ്ഞുവെന്ന തരത്തിലാണ് വാർത്ത പ്രചരിക്കുന്നത്. ചാലക്കുടി പൊലീസിൽ ഭാര്യ ജീജി നൽകിയ പരാതിയില്‍ ഭര്‍ത്താവിനെതിരെ കേസും എടുത്തിട്ടുണ്ട്.
സെറ്റ് ടോപ് ബോക്സ് കൊണ്ട് തലയ്ക്കടിച്ച് പരുക്കേല്‍പിച്ചെന്നും, തന്റെ എഴുപതിനായിരം രൂപയുടെ മൊബൈല്‍ ഫോണ്‍ ഭാര്‍ത്താവ് മാരിയോ ജോസഫ് നശിപ്പിച്ചെന്നും ഭാര്യയുടെ പരാതിയില്‍ പറയുന്നു. ജാമ്യം ലഭിക്കാവുന്ന വകുപ്പുകള്‍ പ്രകാരമാണ് കേസ്. കുറ്റം തെളിഞ്ഞാല്‍ ഒരു മാസം തടവോ അയ്യായിരം രൂപ വരെ പിഴയോ ആണ് ശിക്ഷ.
തര്‍ക്കത്തെ തുടര്‍ന്ന് കഴിഞ്ഞ ഒമ്പത് മാസമായി ഇരുവരും അകന്ന് കഴിയുകയായിരുന്നുവെന്നാണ് എഫ്.ഐ.ആറില്‍ പറയുന്നത്. കഴിഞ്ഞ മാസം 25ന് പ്രശ്‌നം പറഞ്ഞുതീര്‍ക്കാന്‍ ജീജി മാരിയോയുടെ വീട്ടിലെത്തിയപ്പോള്‍ മര്‍ദനം നേരിട്ടുവെന്നുമാണ് വിവരം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
