തൃശ്ശൂർ: കുന്നംകുളം പൊലീസ് സ്റ്റേഷന് മാവോയിസ്റ്റ് ഭീഷണി. സംസ്ഥാനത്ത് യൂണിഫോം ധരിച്ച ഉദ്യോഗസ്ഥർക്കെതിരെ ജനങ്ങൾ അണി നിരക്കണമെന്നാണ് കത്തിലെ ആഹ്വാനം. ഇന്ന് രാവിലെയാണ് കത്ത് ലഭിച്ചത്.
മാവോയിസ്റ്റ് സംസ്ഥാന ചീഫ് രാധാകൃഷ്ണൻ എന്ന വ്യക്തിയുടെ പേരിൽ അയച്ച കത്താണ് കുന്നംകുളം പൊലീസിന് ലഭിച്ചിരിക്കുന്നത്.
കുന്നംകുളം സിഐ കത്ത് മേലുദ്യോഗസ്ഥർക്ക് കൈമാറിയിട്ടുണ്ട്. അവരുടെ നിർദേശ പ്രകാരം തുടർനടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു. കത്തയച്ച ആൾ പത്തനംതിട്ട സ്വദേശിയാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി.
സമാനമായ രീതിയിൽ മുൻപും കത്തയച്ചിട്ടുള്ളതിനാൽ ഇയാൾക്കെതിരെ വയനാട്ടിൽ കേസുണ്ടെന്നാണ് പൊലീസ് വെളിപ്പെടുത്തി.
സംസ്ഥാനത്തെ കാർഷിക പ്രശ്നങ്ങൾ, സമകാലിക സംഭവങ്ങൾ, പൊലീസിനും സർക്കാരിനും എതിരെയുള്ള ആഹ്വാനം എന്നിവയാണ് കത്തിലുള്ളത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്