തിരുവനന്തപുരം: തീരത്ത് നിന്നും ഒറ്റയ്ക്ക് മീൻപിടിക്കാൻ പോയി കടലിൽ കാണാതായ മത്സ്യത്തൊഴിലാളിക്കായി തിരച്ചിൽ തുടരുന്നു.
വെള്ളിയാഴ്‌ച രാത്രി മത്സ്യബന്ധനത്തിനു പൂവാർ പള്ളം പുരയിടം സ്വദേശി ബെൻസിംഗറിനെ (39) ആണ് കടലിൽ കാണാതായത്.
സ്‌കൂബ മുങ്ങൽ വിദഗ്ധർ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ലെന്ന് വിഴിഞ്ഞം കോസ്റ്റൽ പൊലീസ് പറഞ്ഞു.
മീൻപിടിത്ത തുറമുഖ പ്രവേശന കവാട ഭാഗത്തിനോടടുത്താണ് ബെൻസിംഗറിന്‍റെ വള്ളം കണ്ടെത്തിയത്. അതുകൊണ്ട് ഈ ഭാഗത്തെ കടലിലാണ് സ്കൂബാ സംഘം തിരച്ചിൽ നടത്തിയത്. മറൈൻ എൻഫോഴ്സസ്മെന്‍റ്, കോസ്‌റ്റൽ പൊലീസ് എന്നിവരും തെരച്ചിലിൽ പങ്കാളികളായി.
വിഴിഞ്ഞം ഹാർബറിൽ നിന്നു രണ്ടര കിലോമീറ്റർ അകലെയായി കടലിൽ ആളില്ലാതെ ഒഴുകി നടന്ന വള്ളത്തെ വിഴിഞ്ഞം കോസ്‌റ്റൽ, ഫിഷറീസ് മറൈൻ എൻഫോഴ്സ്മെന്‍റ് വിഭാഗങ്ങൾ ചേർന്നു കരയിൽ എത്തിച്ചിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
