ആലപ്പുഴ: മൈക്രോ ഫിനാൻസ് സ്ഥാപനത്തിൽ നിന്നുള്ള ഭീഷണി മൂലം ആലപ്പുഴയിൽ ഗൃഹനാഥൻ ആത്മഹത്യ ചെയ്തു.
പണമിടപാട് സ്ഥാപനത്തിലെ തിരിച്ചടവ് മുടങ്ങിയപ്പോൾ ജീവനക്കാർ ഭീഷണിപ്പടുത്തിയിരുന്നുവെന്നും ഇതിൽ മനംനൊന്തായിരുന്നു ആത്മഹത്യയെന്നുമാണ് റിപ്പോർട്ട്.
ചാരുംമൂട് സ്വദേശി ശശിയാണ് ആത്മഹത്യ ചെയ്തത്. മുത്തൂറ്റ് താമരക്കുളം, മിനി മുത്തൂറ്റ് കുറുത്തിയാട് എന്നീ സ്ഥാപനങ്ങളിൽ നിന്ന് ശശി ഒന്നേകാൽ ലക്ഷം രൂപയോളം വായ്പയെടുത്തിരുന്നു.
എല്ലാ ആഴ്ചയും ശശി കൃത്യമായി പണം തിരിച്ചടക്കുന്നുമുണ്ടായിരുന്നു.
ഇതിനിടയിൽ ഒരാഴ്ച മാത്രം അടവ് മുടങ്ങി. ഇതോടെ കഴിഞ്ഞ ദിവസം വൈകുന്നേരം സ്ഥാപനത്തിന്റെ പ്രതിനിധികൾ വീട്ടിലെത്തി ഭീഷണിപ്പെടുത്തി. ഇതിൽ അസ്വസ്ഥനായ ശശി മുറിയിൽ കയറി കതകടയ്ക്കുകയായിരുന്നു. ശേഷമാണ് ആത്മഹത്യ ചെയ്തത്.
കായംകുളത്തെ (ആലപ്പുഴ ജില്ല) നിര്‍ഭാഗ്യകരമായ സംഭവത്തെക്കുറിച്ചുള്ള മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്സ് പ്രസ്താവന:
ആലപ്പുഴ, ചാരുംമൂട് സ്വദേശി ശ്രീ. ശശിയുടെ നിര്‍ഭാഗ്യകരവും ദുഃഖകരവുമായ നിര്യാണത്തില്‍ അഗാധമായ ദുഃഖം മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്സ് രേഖപ്പെടുത്തുന്നു. ഈ വിഷമകരമായ ഘട്ടത്തില്‍ അദ്ദേഹത്തിന്‍റെ കുടുംബത്തോടൊപ്പം നില്‍ക്കുന്നു.
ഞങ്ങളുടെ സ്ഥാപനത്തിന്‍റെ ഉള്ളില്‍ നടത്തിയ വിലയിരുത്തലിന്‍റെ ഭാഗമായി മാധ്യമ റിപ്പോര്‍ട്ടുകളില്‍ നിന്നും മറ്റ് പൊതുവായി ലഭ്യമായ വിവരങ്ങളില്‍ നിന്നും മനസ്സിലാക്കുന്നത് മരണപ്പെട്ട വ്യക്തിക്ക് ഒന്നിലധികം ധനകാര്യ സ്ഥാപനങ്ങളുമായി ഇടപാടുകള്‍ ഉണ്ടായിരുന്നു എന്നാണ്.
മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്സ് ലിമിറ്റഡിന്‍റെ പ്രതിനിധികള്‍ തികച്ചും ഔദ്യോഗികവും മാന്യവുമായ രീതിയിലാണ് മുന്‍കൂട്ടി നിശ്ചയിച്ച സന്ദര്‍ശനം നടത്തിയതെന്ന് ഞങ്ങള്‍ വ്യക്തമാക്കാന്‍ ആഗ്രഹിക്കുന്നു. ചില റിപ്പോര്‍ട്ടുകളില്‍ പറയുന്നതിന് വിരുദ്ധമായി ഞങ്ങളുടെ ടീമിലെ രണ്ട് വനിതാ പ്രതിനിധികളും ഒരു പുരുഷ പ്രതിനിധിയും അന്നേദിവസം രാവിലെ ഉപഭോക്താവിനെ കണ്ടിരുന്നു. ഞങ്ങളുടെ സ്ഥാപനത്തിന്‍റെ ഉള്ളില്‍ നടത്തിയ വിലയിരുത്തലിന്‍റെ അടിസ്ഥാനത്തില്‍ ആ കൂടിക്കാഴ്ച തികച്ചും ഔദോഗികവും സൗഹൃദപരവുമായിരുന്നു, യാതൊരു തര്‍ക്കങ്ങളുമില്ലാതെയാണ് അത് അവസാനിച്ചത്.
ഞങ്ങളുടെ പ്രതിനിധികള്‍ ശ്രീ. ശശിയുടെ വീട്ടില്‍ നിന്ന് മടങ്ങിയ ശേഷം, അതേ ദിവസം മറ്റ് ചില സ്ഥാപനങ്ങളുടെയും പ്രതിനിധികളുമായി അദ്ദേഹത്തിന് കൂടിക്കാഴ്ചകള്‍ ഉണ്ടായിരുന്നു എന്നാണ് ഞങ്ങള്‍ മനസ്സിലാക്കുന്നത്.
മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്സ് ലിമിറ്റഡ് ഏതെങ്കിലും തരത്തിലുള്ള ബലപ്രയോഗത്തെയോ ദുഷ്പെരുമാറ്റത്തെയോ ശക്തമായി അപലപിക്കുന്നു, കൂടാതെ ധാര്‍മ്മികമായ പെരുമാറ്റത്തിന്‍റെ ഏറ്റവും ഉയര്‍ന്ന നിലവാരം പുലര്‍ത്താന്‍ പ്രതിജ്ഞാബദ്ധരാണ്. വസ്തുതകള്‍ കൃത്യമായും വേഗത്തിലും കണ്ടെത്താനായി അധികൃതര്‍ക്കൊപ്പം ഞങ്ങള്‍ പൂര്‍ണമായി സഹകരിച്ചുകൊണ്ടിരിക്കുകയാണ്.
ഓരോ ഉപഭോക്താവിന്‍റെയും അന്തസ്സും അവകാശങ്ങളും ഉയര്‍ത്തിപ്പിടിക്കാന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്, ഒപ്പം എല്ലാ പങ്കാളികളുമായും ക്രിയാത്മകമായി ഇടപെഴകുന്നത് ഞങ്ങള്‍ തുടരുന്നതായിരിക്കും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
