വൈദ്യുതി ടവറിന് മുകളില്‍ കയറി യുവാവിന്റെ ആത്മഹത്യാ ഭീഷണി. ഈരാറ്റുപേട്ട അമ്പാറനിരപ്പ് സ്വദേശി പ്രദീപാണ് ആത്മഹത്യാ ഭീഷണി മുഴക്കിയത്. പ്രദീപിന്റെ തിരിച്ചറിയല്‍ രേഖകള്‍ മോഷണം പോയെന്നും ജീവിക്കാൻ മന്ത്രിയുടെ ഉറപ്പു വേണമെന്നുമാണ് ഇയാൾ ആവശ്യപ്പെട്ടത്.
പാലായില്‍ നിന്നുള്ള ഫയര്‍ഫോഴ്സ് സംഘവും വിവിധ കെ.എസ്.ഇ.ബി ഓഫീസുകളില്‍ നിന്നുള്ള ജീവനക്കാരും പാലായില്‍ നിന്നുള്ള കെ.എസ്.ഇ.ബി എക്സിക്യൂട്ടീവ് എൻജിനീയറും കിടങ്ങൂര്‍ പോലീസും സംഭവസ്ഥലത്ത് എത്തിയിരുന്നു.
ഒടുവിൽ പഞ്ചായത്ത് പ്രസിഡന്റ് അനുനയിപ്പിച്ച് ആണ് യുവാവിനെ താഴെയിറക്കിയത്. ഇതിന് മുമ്പും സമാനമായ രീതിയില്‍ ആത്മഹത്യാശ്രമം നടത്തിയിട്ടുള്ള ആളാണ് പ്രദീപ് എന്നാണ് പുറത്തു വരുന്ന വിവരം.
അതേസമയം വീടില്ലാത്തത് മൂലമാണ് താൻ ഇത് ചെയ്തെന്നും തന്ന വാക്ക് പാലിച്ചില്ലെങ്കില്‍ തനിക്ക് വേറെ മാര്‍ഗം ഇല്ലെന്നും പ്രദീപ് താഴെയിറങ്ങിയതിനു ശേഷം മാധ്യമങ്ങളോട് പ്രതികരിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്