കേടായ ബൈക്ക് സ്റ്റാർട്ട് ചെയ്യുന്നതിനിടെ തീ പടർന്ന് യുവാവിന് ഗുരുതര പരിക്ക്

NOVEMBER 27, 2025, 12:08 AM

തൃശൂർ: കേടായ ബൈക്ക് സ്റ്റാർട്ട് ചെയ്യുന്നതിനിടെ തീപ്പൊരി പടർന്ന് പെട്രോൾ കുപ്പിയിലേക്ക് പടർന്ന് യുവാവിന്  പൊള്ളലേറ്റു.  

ദേശമംഗലം ഗ്രാമപഞ്ചായത്തിൽ 11 -ാം വാർഡിൽ ഉൾപ്പെടുന്ന മേലെ തലശ്ശേരി ജുമാ മസ്ജിദിന് സമീപം താമസിക്കുന്ന അത്താണിക്കൽ വീട്ടിൽ മുഹമ്മദ് ഫാരിസ് ( 22 ) എന്ന യുവാവിനാണ് ഗുരുതര പരിക്ക് പറ്റിയത്. 

മുഹമ്മദ് ഫാരിസ് ജോലി ചെയ്യുന്ന ചിറ്റണ്ടയിലെ ബൈക്ക് വർക്ക് ഷോപ്പിൽ വച്ച് കേടായ ബൈക്ക് സ്റ്റാർട്ട് ചെയ്യുന്നതിനിടെ ബൈക്കിൽ നിന്ന് തീപ്പൊരി സ്പാർക്ക് ആവുകയും പരിസരത്ത് സൂക്ഷിച്ചിരുന്ന പെട്രോൾ കുപ്പിയിലേക്ക് തീ പടരുകയും തൽസമയം ഒരു തീഗോളമായി മാറുകയും ആയിരുന്നു എന്നാണ് ദൃക്സാക്ഷികൾ പറയുന്നത്.

vachakam
vachakam
vachakam

90% ത്തോളം പൊള്ളലേറ്റ് അതീവ ഗുരുതരാവസ്ഥയിലുള്ള മുഹമ്മദ് ഫായിസ് അപകട നില തരണം ചെയ്തിട്ടില്ലെന്ന് ഡോക്ടർമാർ പറഞ്ഞു.


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam