തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ പ്രതിക്ക് 51വർഷം കഠിനതടവും 125000 രൂപ പിഴയും വിധിച്ച് കോടതി.
2018 ഡിസംബറിലായിരുന്നു സംഭവം. കുടുംബ സുഹൃത്ത് ആയിരുന്ന പ്രതിയുടെ വീട്ടിൽ കളിക്കാൻ പോയ കുട്ടിയെ പ്രതി ഫോണിൽ അശ്ലീല ദൃശ്യങ്ങൾ കാണിച്ചുകൊടുക്കുകയും തുടർന്ന് ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തു. മൂന്നുവർഷത്തോളം ഇത് ആവർത്തിച്ചു.
കാട്ടാക്കട കുളത്തുമ്മൽ പുതിയവിള പുല്ലുവിളകം ഹൗസിൽ കിച്ചു എന്ന ആരോമൽ (27) നെതിരെ കാട്ടാക്കട അതിവേഗ പോക്സോ കോടതി ജഡ്ജി എസ്.രമേശ് കുമാർ ആണ് ശിക്ഷ വിധിച്ചത്. പിഴ അതിജീവിതന് നൽകണമെന്നും പിഴയൊടുക്കിയില്ലെങ്കിൽ 13 മാസം അധികം കഠിനതടവു അനുഭവിക്കണമെന്നും വിധിന്യായത്തിൽ പറയുന്നു.
കുട്ടിയുടെ പെരുമാറ്റത്തിൽ അസ്വാഭാവികത തോന്നിയ അമ്മാവൻ ചോദിച്ചപ്പോഴാണ് കുട്ടി വിവരങ്ങൾ പുറത്തുപറഞ്ഞത്.
തുടർന്ന് ചൈൽഡ് ലൈനിലും കാട്ടാക്കട പൊലീസിലും പരാതി നൽകിയതോടെ പ്രതിയെ അറസ്റ്റ് ചെയ്തു. മാതാപിതാക്കളുടെ ചോദ്യത്തിൽ കുട്ടി എല്ലാ വിവരങ്ങളും വിശദമായി പറയുകയും ഇത് പൊലീസിൽ അറിയിക്കുകയും ചെയ്തിരുന്നു. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ.ഡി.ആർ പ്രമോദ്, അഭിഭാഷകരായ പ്രസന്ന, പ്രണവ് എന്നിവർ ഹാജരായി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
