മലപ്പുറം: മലപ്പുറത്ത് സഹോദരങ്ങൾ തമ്മിൽ ഉണ്ടായ അടിപിടിക്കിടെ ജ്യേഷ്ഠൻ കൊല്ലപ്പെട്ടു. സ്വത്ത് തർക്കത്തെ തുടർന്നായിരുന്നു അടിപിടി.
കൊണ്ടോട്ടി ഒഴുകൂർ നൂർ മൻസിൽ ചിറ്റങ്ങാടൻ മുഹമ്മദ് റഫീഖ് ആണ് മരിച്ചത്. സംഭവത്തിൽ അനുജനായ ചിറ്റങ്ങാടൻ സാജിദി (49) നെ പൊലീസ് കസ്റ്റഡിയിലെടുത്തു. അനുജൻ സാജിദിനെതിരെ കൊലപാതകത്തിന് കേസെടുത്തു.
ഞായറാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം. പരിക്കേറ്റ മുഹമ്മദ് റഫീഖിനെ കൊണ്ടോട്ടി സ്വകാര്യ ആശുപത്രിയിൽ ആദ്യം പ്രവേശിപ്പിച്ചു.
വിദഗ്ധ ചികിത്സയ്ക്കായി ഫറൂക്കിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി.
മരിച്ച മുഹമ്മദ് റഫീക്കിന്റെ ദേഹത്ത് മുറിവുകളുണ്ടെന്നും ചെറിയ ഇരുമ്പായുധം ഉപയോഗിച്ചാണ് ആക്രമിച്ചതെന്നും പൊലീസ് പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
